ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡൻറ് മേഴ്സി മാത്യു അവതരിപ്പിച്ചു. 33.14 കോടി രൂപ വരവും 33.01 കോടി രൂപ ചെലവും 13. 29 ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം അടിസ്ഥാന വികസനം, കാർഷിക മേഖല, മൃഗസംരക്ഷണം ക്ഷീരമേഖല, പട്ടികജാതി പട്ടിക വർഗ്ഗമേഖല, സ്ത്രീകൾക്കും കുട്ടികൾക്കും വയോജനങ്ങൾ, യുവജനങ്ങൾ, ഭിന്നശേഷിക്കാർ, ദേശീയഗ്രാമീണ തൊഴിലുറപ്പ് തുടങ്ങി എല്ലാ വിഭാഗങ്ങളുടേയും ഉന്നമനം ലക്ഷ്യമാക്കിയാണ് ബജറ്റ് നിർദ്ദേശങ്ങൾ ആവിഷക്കരിച്ചിട്ടുളളത്. ഭൂമിശാസ്ത്രപരമായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് ലഭ്യമായിട്ടുള ടൂറിസം മേഖലകളും വാഗമൺ, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കക്കല്ല്, മാർമല അരുവി തുടങ്ങയ പ്രദേശങ്ങളുടെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയും യുവജന ങ്ങൾക്ക് ആവശ്യമായ കായികവിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷികമേഖല ഉൾപ്പെടെയുള്ള ഉത്പാദന മേഖല ശ്കതിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുകൊണ്ടുമാണ് ബഡ്‌ജറ്റ് നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
2026-27 വർഷത്തെ പദ്ധതിയിൽ, ആസൂത്രണ മാർഗരേഖകൾക്ക് വിധേയ മായി പാർപ്പിട മേഖലയ്ക്കായി പൊതുവിഭാഗം, പട്ടികജാതി വിഭാഗം, പട്ടികവർഗ്ഗ വിഭാഗം എന്നിവക്കായി ആകെ തുകയിൽ നിന്നും 32% മാറ്റിവച്ചിട്ടുണ്ട്. ഇത്തരത്തിൽ ലഭ്യമാകുന്ന 1,36,32,000/- രൂപ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ പി.എം.എ.വൈ (ജി) വീടുകൾക്ക് ധനസഹായമായി നൽകുന്നതാണ്. കൂടാതെ ആകെ തുകയുടെ 10% വനിതകൾക്കും 10% ശുചിത്വം മാലിന്യ സംസ്ക്കരണത്തിനും 5% ഭിന്നശേഷിക്കാർ/കുട്ടികൾ, 5% പാലിയേറ്റിവ് വയോജനങ്ങൾ എന്നിവർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതികൾക്കും ചെലവഴിക്കുന്നതാണ്. നിർബന്ധിത പ്രോജക്‌ടുകളുടെ തുക കുറവു ചെയ്തശേഷം പൊതുവിഭാഗം, പട്ടികജാതി വിഭാഗം, പട്ടികവർഗ്ഗ വിഭാഗം എന്നിവയിൽ പശ്ചാത്തല മേഖലയ്ക്ക് നിശ്ചിത അനുപാതത്തിൽ കൂടാതെയും ബാക്കി തുക ഉല്പാദന സേവന മേഖലകളിലായും ഉൾപ്പെടുത്തിയുള്ള ചെലവിനങ്ങൾ ബഡ്‌ജറ്റ് വർഷം ലക്ഷ്യമിടുന്നു. ഉല്പാദന മേഖലയിൽ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സ്വയംസഹായ സംഘങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ധനസഹായ മായി 32 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു. കാർഷികമേഖലയിൽ ക്ഷീര കർഷകർക്ക് പാലുൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രോൽസാഹനമായി പാലിന് സബ്സീഡി നൽകുന്നതിനായും കാലിത്തീറ്റ സബ്‌സിഡിയായും ആകെ 21,16,500/-രൂപയും തീറ്റപ്പുൽ കൃഷി വികസനത്തിനായി 2 ലക്ഷം രൂപയും വകയിരു ത്തിയിട്ടുണ്ട്. പച്ചക്കറി കൃഷി പരിപോഷിപ്പിക്കുന്നതിനായി ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈ വിതരണം നടത്തുന്നതിനായി 2 ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. മിനി ഡയറിഫാം ആധുനികവൽക്കരിക്കുന്നതിനായി 8 ലക്ഷം രൂപയും വകയിരുത്തി യിട്ടുണ്ട്.
സേവനമേഖലയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകു ന്നതിനായി 15,00,000/- രൂപയുടെ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നു. പാലിയേറ്റീവ് കെയർ മേഖലയിൽ ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം നൽകുന്ന തിനായി 10 ലക്ഷം രൂപ സാമൂഹിക ആരോഗ്യകേന്ദ്രം മുഖേന നേരിട്ട് പാലിയേ റ്റീവ് പരിചരണം നൽകുന്ന തിന് 10,00,000/- രൂപ എന്നിങ്ങനെ വകയിരുത്തിയി രിക്കുന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗുരുതര കിഡ്‌നി രോഗ ബാധിതർ, ക്യാൻസർ രോഗികൾ എന്നിവർക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങി നൽകുന്നതിന് 10.03.200/- രൂപയുടെ പ്രോജക്ട് ഏറ്റെടുത്തിട്ടുണ്ട്. ഐ.കെ.എം ന് വിഹിതം നൽകുന്നതി നായി 50,000/- രൂപ വകയിരുത്തിയിട്ടുണ്ട്. കുട്ടികൾക്കിടയിലെ ലഹരി വരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 1 ലക്ഷം രൂപയുടെ പദ്ധതി, സ്‌റ്റഡൻറ്സ് കേഡറ്റ് പദ്ധതിക്കായി 50000/- രൂപയും ദുരന്തനിവാരണ ബോധവത്ക്കരണ പ്രോജക്ടായി 1 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് 32 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള പദ്ധതിക്ക് 6 ലക്ഷം രൂപയുടെ പദ്ധതി ഏറ്റെടു ത്തിട്ടുണ്ട്.
മേഖലാ വിഭജനത്തിൻ്റെ പരിമിതിയിൽ നിന്നുകൊണ്ടും പശ്ചാത്തല മേഖലയിൽ ഗ്രാമീണ റോഡുകളുടെ കോൺക്രീറ്റിംഗിനും പുനർനിർമ്മാണ ത്തിനുമായി 63.64 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
2026 - 27 വർഷത്തിൽ ലഭിക്കുന്ന മെയിൻ്റനൻസ് ഗ്രാൻ്റ് (റോഡിതരം) 43,54,000/-രൂപ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ഘടകസ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യ ത്തിനുതകുന്ന പദ്ധതികൾക്കായി വകയിരിത്തിയിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഐ.എസ്.ഒ. നിലവാരത്തിൽ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളും ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മരുന്ന് വാങ്ങുന്ന തിനുള്ള പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഘടകസ്ഥാപനങ്ങളുടെ ദൈനംദിന ചെലവുകൾക്കായി തുക വകയിരുത്തിയിട്ടുണ്ട്.
2026-27 സാമ്പത്തികവർഷം കേന്ദ്ര സംസ്ഥാനസർക്കാർ വിഹിതമായി ജില്ലാകളക്‌ടറുടെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുന്ന എം.പി. ഫണ്ട്/ എം.എൽ.എ ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വസ ഫണ്ട് എന്നീ ഇനങ്ങളിൽ ആകെ 5 കോടി രൂപയുടെ വരവും അത്രയും തുകയുടെ തന്നെ ചെലവും പ്രതീക്ഷിക്കുന്നു.
ടൂറിസം
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാഗമൺ, കുരിശുമല, ഇല്ലിക്കകല്ല്, അയ്യംപാറ, മാർമ്മല അരുവി, ഇലവീഴാപൂഞ്ചിറ, നാട്‌കാണി, മുതുകോരമല, അരുവിക്കച്ചാല്, പുല്ലപ്പാറ . (കുറ്റില്ലപ്പാറ), ഇരുകണ്ണി വെള്ളച്ചാട്ടം, പെരുവഞ്ചന വെള്ളച്ചാട്ടം, വേങ്ങത്താനം അരുവി, പൂഞ്ഞാർ പാലസ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം നടപ്പിലാക്കുന്നതിനുള്ള പ്രോജക്‌ടുകൾ ഏറ്റെടുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പുവർഷം ഈരാറ്റുപേട്ട ബ്ലോക്കിൽ മികച്ച നിലയിൽ നടപ്പാക്കിവരുന്നു. ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബത്തിലെ പ്രായപൂർത്തിയായ അംഗങ്ങൾക്ക് ഒരു സാമ്പത്തികവർഷം 100 ദിവസത്തെ തൊഴിലും, എസ്.റ്റി. വിഭാഗത്തിൽപ്പെട്ടവർക്ക് 200 ദിവസത്തെ തൊഴിലും ഉറപ്പ് നൽകുന്ന ഈ പദ്ധതിയിൽ ബ്ലോക്ക് പ്രദേശത്തെ 245402 തൊഴിൽ ദിനങ്ങൾ 202627 സാമ്പത്തിക വർഷം സൃഷ്ടിക്കുകയും വേതനവിഹിതമായി 15 കോടി 09 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 4 കോടി 5 ലക്ഷം രൂപ ഉപയോഗിച്ച് ആട്ടിൻതൊഴുത്ത്, കാലിത്തൊഴുത്ത്, റോഡുകളുടെ പുനരുദ്ധാരണം എന്നിവ നടപ്പിലാക്കുന്നതാണ്. ഈ പദ്ധതി നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്‌ഥയുടെ മുഖച്ഛായ തന്നെ മാറ്റിയെടു ക്കുന്നതിൽ നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്. പുതിയ തൊഴിൽ സംസ്കാരം വളർത്തുന്നതിനും ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീ കളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിനും ഈ പദ്ധതി ഒട്ടുവളരെ സംഭാവനകൾ നൽകിവരുന്നു. നടപ്പുവർഷം ബ്ലോക്ക് പ്രദേശത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളും പദ്ധതി പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കുന്നതാണ്.
ബജറ്റ് അവതരണ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോയിസ്കറിയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോഷി ജോഷ്വ , സ്റ്റാൻലി മാണി, ധന്യ ജോസ്, പ്രേംജി ആർ , സോളി ഷാജി, റോജി തോമസ് , ബീനാ മധുമോൻ, മോഹനൻ കുട്ടപ്പൻ, ഗീതാ നോബിൾ, മോഹനൻ കുട്ടപ്പൻ, ക്ലിന്റ് അരിപ്ലാക്കൽ, ആൻ മരിയ അമൽ, ബ്ലോക്ക് സെക്രട്ടറി സാജൻ എം, പഞ്ചായത്ത് പ്രസിഡണ്ട്മാർ തുടങ്ങിയവർ സംബന്ധിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments