സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണവും പലിശയും നല്‍കാതെ കബളിപ്പിക്കപ്പെട്ടതില്‍, സര്‍ക്കാരിന്റെയും, സഹകരണ വകുപ്പിന്റെയും അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നിക്ഷേപക കൂട്ടായ്മകളുടെ സംയുക്ത ഫോറമായ AKCDF, 2026 മാര്‍ച്ച് 9 തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ പാലാ കുരിശുപള്ളിക്കവലയില്‍ റിലേ സത്യഗ്രഹ പരിപാടി ആരംഭിക്കുന്നു. റിലേ സത്യഗ്രഹ പരിപാടിയുടെ മുന്നൊരുക്കമെന്ന നിലയില്‍ മാര്‍ച്ച് 6 വെള്ളിയാഴ്ച് 10 മണിക്ക് കിഴതടിയൂര്‍ സഹകരണബാങ്ക്, 11 മണിക്ക് വലവൂര്‍ സഹകരണ ബാങ്ക്, 12 മണിക്ക് കടനാട് സഹകരണബാങ്ക്, 2 മണിക്ക് മേലമ്പാറ സഹകരണ ബാങ്ക്, 3 മണിക്ക് ഈരാറ്റുപേട്ട സഹകരണ ബാങ്ക് എന്നിവടങ്ങളില്‍ നിക്ഷേപക കൂട്ടായ്മ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു.
മീനച്ചില്‍ താലൂക്കിലെ പ്രശ്നബാധിതമായ കിഴതടിയൂര്‍, കടനാട്, വലവൂര്‍, മേലമ്പാറ, ഈരാറ്റുപേട്ട, തുടങ്ങിയ സഹകരണ ബാങ്കുകളില്‍ നിന്നുള്ള നിക്ഷേപകരോടൊപ്പം പുന്നത്തറ, കറുകച്ചാല്‍, വെള്ളൂര്‍ തുടങ്ങിയ സഹകരണ ബാങ്കുകളില്‍ നിന്നുള്ള നിക്ഷേപകരും തെന്മല (മലപ്പുറം) അങ്കമാലി, പെരുമ്പാവൂര്‍ തുടങ്ങിയ സഹകരണ ബാങ്കുകളില്‍ നിന്നുള്ള നിക്ഷേപകരും, തിങ്കളാഴ്ച നടക്കുന്ന സത്യഗ്രഹപരിപാടിയില്‍ പങ്കെടുത്ത് സഹകരിക്കുന്നതായിരിക്കും എന്ന് സംഘാടകസമിതി അറിയിച്ചു.
നിക്ഷേപ ഗ്യാരണ്ടി ഫണ്ടില്‍ നിന്നും, പുനരുദ്ധാണ ഫണ്ടില്‍ നിന്നും 30 ലക്ഷം വരെയുള്ള നിക്ഷേപതുകയുടെ പ്രതിമാസപലിശ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് AKCDF ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ഓള്‍ കേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട്, കോട്ടയംജില്ലാ പ്രസിഡന്റ് -എ.സി. ബേബിച്ചന്‍, സെക്രട്ടറി ബിനു മാത്യുസ്, ട്രഷറര്‍ ജൂലിയസ്, കമ്മറ്റി മെമ്പര്‍ സണ്ണി സേവ്യര്‍ എന്നിവര്‍ സംബന്ധിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments