Latest News
Loading...

എഫ്. സി. ആർ എ നിയമഭേദഗതി പിൻവലിക്കണം കത്തോലിക്ക കോൺഗ്രസ് .




 പാല: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ക്രൈസ്തവ സ്ഥാപനങ്ങൾ പിടിച്ചെടുക്കണമെന്നുള്ള അജണ്ടയോടെയാണോ എന്ന് സംശയിക്കുന്നതായി കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി. വിദേശ സംഭാവന സ്വീകരിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ നിലവിൽ നിരവധി നിയമങ്ങൾ ഉണ്ട്. അതിൽ നിന്ന് വ്യത്യസ്തമായി പുതിയ ഭേദഗതി പ്രകാരം വിദേശസഹായം സ്വീകരിക്കുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ അവരുടെ എഫ് സി ആർ എ ലൈസൻസ് പുതുക്കി ലഭിക്കാതിരിക്കുകയൊ, ലൈസൻസ് പുനസ്ഥാപിച്ചു കിട്ടാതിരിക്കുകയൊ, ലൈസൻസ് സറണ്ടർ ചെയ്യുകയോ ചെയ്താൽ ഇത്തരം ഫണ്ട് ഉപയോഗിച്ച് സമ്പാദിച്ചിട്ടുള്ള ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ആസ്തികൾ സർക്കാരിന് കണ്ടുകെട്ടാം. ഇവ വിൽക്കുകയൊ മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറുകയൊ ചെയ്യാനും സർക്കാരിന് ഭേദഗതി അധികാരം നൽകുന്നു. 



ലൈസൻസ് പുതുക്കി നൽകുകയും പുനസ്ഥാപിക്കുകയും ചെയ്യേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണ്. സർക്കാരിന് താല്പര്യം ഇല്ലാത്ത ഏത് സംഘടനയുടെയും അനുമതി പുതുക്കി നൽകാതിരിക്കാൻ സാധിക്കും. ഇത് ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്കകൾ ഉണ്ടാക്കുന്നു നിർബന്ധിത മതപരിവർത്തനം തടയാൻ എന്ന പേരിൽ കൊണ്ടുവന്ന നിയമം ക്രൈസ്തവ മിഷണറിമാർക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ അനവധിയാണ്. യാതൊരു സർക്കാർ ആനുകൂല്യങ്ങളും ലഭിക്കാത്ത വരും സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് ക്രൈസ്തവ സംഘടനകള്‍ ഇത്തരം ഫണ്ടുകൾ വിനിയോഗിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകമെങ്ങും ബഹുമാനിക്കപ്പെടുമ്പോൾ ഇന്ത്യയിൽ ഇത് നേരെ തിരിച്ചാണ്. ക്രൈസ്തവരുടെ സ്ഥാപനങ്ങൾ തട്ടിയെടുക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള പദ്ധതിയുടെ ഭാഗമാണ് നിയമഭേദഗതി എന്ന് സംശയിക്കുന്നു. ഇത് ന്യൂനപക്ഷ അവകാശങ്ങളിൻ മേലുളള കടന്നുകയറ്റമാണ്. നിലവിലുള്ള എഫ് സി ആർ എ ഭേദഗതി ബില്ലിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു.




രൂപത പ്രസിഡൻറ് ഇമ്മാനുവേൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആന്‍സമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, സി എം ജോർജ്, സാബു പൂണ്ടി ക്കുളം, ബെന്നി കിണറ്റുകര, ടോമി കണ്ണീറ്റുമാലിൽ, രാജേഷ് പാറയിൽ, ജോബിന്‍ പുതിയടത്തുചാലിൽ, എഡ്വവിൻ പാമ്പാറ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments