ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിലെ വിശുദ്ധ വാരാചരണങ്ങൾക്ക് തുടക്കമായി. നാല്പതാം വെള്ളിയാഴ്ചയായ ഇന്ന് രാവിലെ 9.30, 11 .00, വൈകിട്ട് 5. 15 എന്നീ സമയങ്ങളിൽ ഫൊറോനാ തീർത്ഥാടന ദൈവാലയത്തിൽ നിന്നും ജപമാല പ്രദക്ഷിണത്തോടുകൂടിയ കുരിശിൻ്റെ വഴി വല്യച്ചൻ മലയിലേക്ക് നടത്തപ്പെടും . രാവിലെ എട്ടു മുതൽ വല്യച്ചൻ മലയിൽ എത്തുന്ന തീർത്ഥാടകർക്കായി നേർച്ച കഞ്ഞി വിതരണവും ഒരുക്കിയിട്ടുണ്ട്. 

.നാല്പതാം വെള്ളിയാഴ്ച വൈകുന്നേരത്തെ തിരുകർമ്മങ്ങളോട് അനുബന്ധിച്ച് കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന അരുവിത്തുറ വല്യച്ചൻ മലയുടെ രാജശില്പി റവ. ഫാ.തോമസ് ഓലിക്കലിനെ ആദരിക്കും.
മോൺ. റവ. ഫാ സെബാസ്റ്റ്യൻ വേത്താനത്ത് വല്യച്ചൻ മലയിൽ സന്ദേശം നൽകും. വല്യച്ചൻ മലയിൽ എത്തുന്ന തീർത്ഥാടകര്‍ക്കായി കുടിവെള്ള മുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അരുവിത്തുറ ഫൊറോന വികാരി വെരി റവ .ഫാ .മാത്യു ചന്ദ്രൻകുന്നേൽ അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments