ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ധന്യ ജോസ് വടക്കേൽ, കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ സ്ഥാനാർഥി ആർ. ശ്രീകല, തിടനാട് പഞ്ചായത്ത് വാർഡ് 10 സ്ഥാനാർഥി ജോസുകുട്ടി കൊക്കാട്ട്, വാർഡ് 11 സ്ഥാനാർഥി ബിനോ ജോസഫ് മുളങ്ങശേരി എന്നിവർ പിണ്ണാക്കനാട്, കാളകെട്ടി പ്രദേശങ്ങളിലുടനീളം പര്യടനം നടത്തി വോട്ടർസമക്ഷം വോട്ടു അഭ്യർത്ഥിച്ചു.
.സ്ഥാനാർത്ഥികൾ വീടുവീടായി സന്ദർശിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയും വിവിധ വികസന പദ്ധതികളും ഭാവി പ്രവർത്തന ലക്ഷ്യങ്ങളും വിശദീകരിക്കുകയും ചെയ്തു. പ്രദേശവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേട്ടറിഞ്ഞ സ്ഥാനാർഥികൾ ജനങ്ങളുടെ പിന്തുണയെ ആശ്രയിച്ചാണു വികസന മുന്നേറ്റങ്ങൾ സാധ്യമാകുക എന്നതിൽ വിശ്വാസം പ്രകടിപ്പിച്ചു. പര്യടനത്തിൽ പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments