കോട്ടയം: ഭിന്നശേഷി സമൂഹത്തിന് സമഗ്ര സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർ.എസ്.എസ്) ദേശീയ സംഘടനയായ 'സക്ഷമ' (സമദൃഷ്ടി ക്ഷമത വികാസ് മണ്ഡൽ) യുടെ കോട്ടയം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കത്രേജി സ്മാരക ദിവ്യാംഗ സേവാ കേന്ദ്രം (കോമൺ സർവീസ് സെന്റർ) കോട്ടയത്ത് ആർ എസ് എസ് പ്രാന്ത സഹ കാര്യവാഹ് കെ ബി ശ്രീകുമാർ ഉത്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാർക്കുള്ള ഏറ്റവും പുതിയ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ, അപേക്ഷാ സഹായങ്ങൾ, നിയമപരമായ ഉപദേശങ്ങൾ, തൊഴിൽ പരിശീലനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടെ ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഈ സേവാ കേന്ദ്രം വഴി ലഭ്യമാക്കും. കോട്ടയം നഗരത്തിൽ തിരുനക്കര ശ്രീരംഗം ലൈനിൽ ആണ് സേവാകേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
സക്ഷമ ജില്ലാ പ്രസിഡൻ്റ് ശ്രീ. കെ. ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ
സക്ഷമ സംഘടനാ സെക്രട്ടറി പി. സുഭാഷ്, , സ്പെഷ്യൽ എഡുക്കേറ്റർ നിഷ കിഴക്കയിൽ, സംസ്ഥാന ജോ. സെക്രട്ടറി എൻ ശ്രീജിത്ത് എന്നിവർ പ്രഭാഷണങ്ങൾ നടത്തി.തുടർന്ന് സക്ഷമ കുടുംബാഗങ്ങളുടെ സ്നേഹ സംഗമവും ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments