എന്‍ ഡി എ പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥാനാര്‍ത്ഥി സംഗമം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡി വിഭാവനം ചെയ്ത ഭാരതത്തിന്റെ നൂതന വികസന കാഴ്ചപ്പാടുകളും നൂതന സാങ്കേതികമികവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പാലായിലെ വിവിധ പഞ്ചായത്തുകളിലെ വാര്‍ഡിലും മുനിസിപ്പാലിറ്റിയിലും വീടുകള്‍ കയറുന്ന കാഴ്ച അല്‍ഭുതാവഹമാണെന്ന് ബിജെപി ദേശീയ സമിതി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപി ഉന്നയിക്കുന്ന വികസന സങ്കല്പങ്ങളെ മറികടക്കുവാനുള്ള വഴി എന്ത് എന്ന് ആലോചിച്ചു തല പുകയ്ക്കുകയാണെന്നും വികസിത കേരളം അഴിമതി വിമുക്ത പഞ്ചായത്ത് എന്ന് ആപ്തവാക്യവുമായാണ് പാലായിലെ വിവിധ പഞ്ചായത്തുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തു നില്‍ക്കുന്നത് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് അനീഷ് അധ്യക്ഷത വഹിച്ചു
ജനങ്ങളുടെ മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മജീഷിന്റെ കരവിരുത് ആയിരിക്കണം വിജയിച്ചു വരുന്ന എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് എന്നും പാവപ്പെട്ട ജനങ്ങളുടെ വേദനയും സങ്കടവും നമ്മുടെ വേദനകള്‍ ആണ് എന്ന് മനസ്സിലാക്കി വേണം കാര്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ എന്നും തോക്കില്‍ നിന്നും പറയുന്ന വെടിയുണ്ട പോലെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പോയി കഴിവ് ഉണ്ടാകുകയും വേണം എന്ന് ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ പ്രൊഫസര്‍ വിജയകുമാര്‍ പറഞ്ഞു.
കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ ശശികുമാര്‍, സംസ്ഥാന സമിതി അംഗവും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ രഞ്ജിത്ത് ജി മീനാ ഭവന്‍, പാര്‍ട്ടിയുടെ കോട്ടയം ജില്ലാ ഉപാധ്യക്ഷനും ഉള്ളനാട് ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ ബിനീഷ് ചുണ്ടച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments