ലയൺസ് ഡിസ് ട്രിക്ട് 318B യുടെയും റീജിയൺ 14 വുമൺസ് ഫോറത്തിൻ്റെയും പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ NSS, Rover, Ranger, വിമുക്തി ക്ലബ്ബ് എന്നീ യൂണിറ്റുകളുടേയും സംയുക്താഭിമുഖ്യത്തിൽ പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ "ലഹരിയില്ലാത്ത പുലരിക്കായ് " എന്ന എൽ.ഇ.ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ റജിമോൻ കെ.മാത്യുവിൻറ അദ്ധ്യക്ഷതയിൽ ലയൺസ് 318 B ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു.
തുടർന്ന് "ലഹരിയില്ലാത്ത പുലരിക്കായ്" എന്ന തെരുവുനാടകവും സെൻ്റ്.തോമസിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടത്തപ്പെട്ടു.ലയൺസ് റീജിയൻ 14 വുമൺസ് ഫോറം ചെയർപേഴ്സൺ ശ്രീമതി സുരമ്യ വർഗീസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ. ബിജു കുര്യൻ, റോവർ ലീഡർ നോബി ഡൊമിനിക്ക്, റെയ്ഞ്ചർലീഡർ അനിറ്റ അലക്സ്, വിമുക്തി ക്ലബ്ബ് കോർഡിനേറ്റർ ഫാ. ജിജോ വെണ്ണായിപ്പള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments