കലോത്സവവേദികളിൽ തുടർച്ചയായി ആധിപത്യം ഉറപ്പിച്ച് ജ്യുവൽ എലിസബത്ത് അലക്സ്.
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗം മോണോആക്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി തീക്കോയ് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ജ്യുവൽ എലിസബത്ത് അലക്സ്. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം വർഷമാണ് ജ്യുവൽ സംസ്ഥാനതലത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നത്.
കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. നാടക ആചാര്യനും നടനുമായ ജി. കെ പന്നാംകുഴിയാണ് മോണോആക്ടിൽ ജ്യുവലിന്റെ ഗുരു. ചിത്രരചന കാർട്ടൂൺ, മാർഗംകളി, ഗ്രൂപ്പ് ഡാൻസ്, മോണോ ആക്ട് എന്നീ ഇനങ്ങളിൽ ആണ് ഉപജില്ലാ തലത്തിൽ മത്സരിച്ചത്.അതിൽ മാർഗം കളി, ചിത്രരചന, മോണോ ആക്ട് എന്നിവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു. തീക്കോയ് വള്ളിയാംതടത്തിൽ അലക്സിന്റെയും ജോമോളുടെയും മകളാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments