ഇല്ലായ്മകളില്‍ നിന്നും പൊരുതിക്കയറി നാലാം സ്ഥാനം വെട്ടിപ്പിടിച്ച വേഴാങ്ങാനം സെന്റ് ജോസഫ്‌സ് സ്‌കൂളിന് ഈ ഉപജില്ലാ കലോല്‍സവം മധുരിക്കുന്ന ഓര്‍മ്മ. ആകെ നേടാവുന്ന 65 പോയിന്റുകളില്‍ 59 പോയിന്റുകള്‍ നേടിയാണ് സ്‌കൂള്‍ നാലാം സ്ഥാനത്തെത്തിയത്.
ആകെ 23 കുട്ടികള്‍ മാത്രമുള്ള സ്‌കൂളില്‍ നിന്നും നേടിയ ഈ വിജയം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവേശംപകരുന്നതായി. സബ്ജില്ലയിലെ 42 സ്‌കൂളുകളോട് മല്‍സരിച്ചാണ് വേഴാങ്ങാനം സ്‌കൂള്‍ ആദ്യ നാലില്‍ ഇടം പിടിച്ചത്.
.വേഴാങ്ങാനം സെന്റ് ജോസഫ്‌സ് പള്ളിയ്ക്ക് കീഴിലുള്ള ഈ എല്‍പി സ്‌കൂളിന്റെ ചരിത്രനിമിഷമായിരുന്നു ഇത്തവണത്തെ കലോല്‍സവം. എല്‍പി വിഭാഗത്തില്‍ 13 മല്‍സരങ്ങളിലാണ് മല്‍സരിക്കാനാവുക. ഇതില്‍ എല്ലാറ്റിലും കുട്ടികള്‍ മാറ്റുരച്ചു.
3 ഇനങ്ങളില്‍ മാത്രം ബി ഗ്രേഡ് ആയപ്പോള്‍ ബാക്കി ഇനങ്ങളിലെല്ലാം എ ഗ്രേഡും 5 പോയിന്റും നേടി. 50ലധികം കുട്ടികളും വലിയ പശ്ചാത്തല സൗകര്യവുമുള്ള സ്‌കൂളുകളോട് ഏറ്റുമുട്ടി നേടിയ ഈ വിജയത്തിന് ഒന്നാംസ്ഥാനത്തിനൊപ്പം മാറ്റുണ്ടെന്ന് പിറ്റിഎ കരുതുന്നു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ പരിയപ്പനാലിന്റെ നേതൃത്വത്തില്‍ ഹെഡ്മാസ്റ്റര്‍ ജിനോ ജോര്‍ജ്ജ്, അധ്യാപകരായ അന്‍വിന്‍ സോണി, തെരേസ, അലീന അലക്‌സ്, സൈബി ജോസഫ്, പി ടിഎ പ്രസിഡന്റ് ആശാ വിന്‍സെന്റ്, സാലി സോജൻ എന്നിവരുടെ പ്രയ്ത്‌നമാണ് സ്‌കൂളിനെ വിജയത്തിലെത്തിച്ചത്. സ്‌കൂളിന് ലഭിച്ച ഈ നേട്ടം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ







0 Comments