Latest News
Loading...

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു



തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭയില്‍ വിജയം നേടുക എന്ന ലക്ഷ്യവുമായി യുഡിഎഫ്. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ത്ഥി സംഗമം പാലായില്‍ നടന്നു. കുര്യാക്കോസ് പടവന്റെ വസതിയില്‍ നടന്ന സ്ഥാനാര്‍ത്ഥി സംഗമത്തില്‍ 26 വാര്‍ഡുകളിലെയും സ്ഥാനാര്‍ത്ഥികള്‍ അണിനിരന്നു. സ്ഥാനാര്‍ത്ഥികളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു കൊണ്ട് പ്രമുഖനേതാക്കള്‍ ആശംസകളര്‍പ്പിച്ചു. 



പി ജെ. ജോസഫ് എംഎല്‍എ,  മാണി സി കാപ്പന്‍ എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി,  പി.സി  തോമസ് , അഡ്വ. ടോമി കല്ലാനി, ജോസഫ് വാഴയ്ക്കന്‍, ജോയി എബ്രഹാം, പ്രൊഫ.സതീഷ് ചൊള്ളാനി, ജോര്‍ജ് പുളിങ്കാട്, കുര്യാക്കോസ് പടവന്‍, തോമസുകുട്ടി നെച്ചിക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.


കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തെങ്കിലും ഇത്തവണ സ്ഥിതിഗതികള്‍ മാറിമറിയുമെന്ന് യുഡിഎഫ്  നേതൃത്വം പറയുന്നു. യുഡിഎഫിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന പാലായില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments