Latest News
Loading...

മൂന്നിലവില്‍ വിമതന്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി.


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മൂന്നിലവ് ഡിവിഷനിലേയ്ക്ക് സ്റ്റാന്‍ലി മാണി ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകും. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഷിബു തോമസിന് പകരമാണ് സ്റ്റാന്‍ലിയെ ജില്ലാ നേതൃത്വം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാക്കിയത്. കൈപ്പത്തി ചിഹ്നവും സ്റ്റാന്‍ലിയ്ക്ക് അനുവദിച്ചു. പാര്‍ട്ടി ഗ്രൂപ്പിസമാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് നയിച്ചത്. 


സ്ഥാനാര്‍ത്ഥി ചര്‍ച്ചാ വേളയില്‍ സ്റ്റാന്‍ലി മാണിയുടെയും ഷിബു തോമസിന്റെയും പേരാണ് ഉയര്‍ന്ന് വന്നത്. 2 പേരുകള്‍ വന്നതോടെ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയെ അറിയിക്കാനായി നിയോജക മണ്ഡലം കോര്‍ കമ്മറ്റി ബ്ലോക്ക് കമ്മറ്റിയ്ക്ക് കൈമാറി. എന്നാല്‍ ഐ ഗ്രൂപ്പുകാരനായ ഷിബുവിന്റെ പേര് മാത്രമാണ് ജില്ലാ കമ്മറ്റിയിലെത്തിയത്. ഇത് പ്രകാരം ഷിബുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.



ഒരു പേര് മാത്രമാണ് ജില്ലാ കമ്മറ്റിയ്ക്ക് ലഭിച്ചതെന്ന് വ്യക്തമായതോടെ  ജില്ലാ നേതൃത്വത്തിന് ഇത് സംബന്ധിച്ച രേഖകള്‍ കൈമാറി. ഇത് പ്രകാരം ജില്ലാ നേതൃത്വം സ്റ്റാന്‍ലി മാണിയ്ക്കാണ് വിജയസാധ്യതയെന്ന് നിശ്ചയിക്കുകയും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് രണ്ടരയോടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. അതേസമയം, ഷിബു പത്രിക പിന്‍വലിച്ചിട്ടില്ല.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments