ഈരാറ്റുപേട്ട : പൗരന്റെ വോട്ടവകാശം ഉറപ്പാക്കേണ്ടത് ഇലക്ഷൻ കമ്മീഷന്റെ ഉത്തരവാദിത്വമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ്. ഭരണഘടനാമൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാൻ കഴിയുന്ന ജനാധിപത്യ ഭരണസംവിധാനങ്ങൾ നിഷ്പക്ഷവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് പ്രക്രീയയിലൂടെ മാത്രമേ സാധ്യമാകുകയുള്ളുവെന്നും ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ പി സ്കൂൾ ഹാളിൽ ഫോറം സംഘടിപ്പിച്ച "മാനവീയം " സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
.സംസ്ഥാന കമ്മിറ്റിയംഗം കെ എൻ ഷീബ അധ്യക്ഷത വഹിച്ച
സമ്മേളനത്തിൽ വച്ച് കാഥികൻ വി എം എ സലാം,, സംഗീത അധ്യാപിക സ്വപ്ന നാഥ്, മാധ്യമ പ്രവർത്തകൻ തരുൺ സെബാസ്റ്റ്യൻ, കവി വിഷ്ണുപ്രിയ പൂഞ്ഞാർ, മേക്കപ്പ് ആർട്ടിസ്റ്റ് സീനത്ത് ഇ കെ, ക്യാമറാ മാൻ നെൽസൺ മാന്തുരുത്തി തുടങ്ങിയവരെ ആദരിച്ചു.പ്രതിഭാസംഗമം തിരക്കഥാകൃത്ത് എലിക്കുളം ജയകുമാറും കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസും ഉദ്ഘാടനം ചെയ്തു.
.മൈൻഡ് ട്രെയിനർ ഡോ സജീവ് പള്ളത്ത് മുഖ്യപ്രഭാഷണവും ജില്ലാ സെക്രട്ടറി ഷീല ദിലീപ് ഗുരുവന്ദനവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ദിലീപ് തച്ചേരിൽ മികച്ച പി റ്റി എ അംഗങ്ങളെ ആദരിച്ചു. താലൂക്ക് പ്രസിഡന്റ് ജെയ്സൺ ജേക്കബ് മതേതര സന്ദേശപ്രതീജ്ഞ ചൊല്ലിക്കൊടുത്തു.റ്റി കെ രാജേഷ്, തലഹത്ത് എം എ, തഹ്‌ലീയ ഷെബീർതുടങ്ങിയവർ സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും മേഖല പ്രസിഡന്റ് പി പി മുഹമ്മദ് ഖാൻ കൃതജ്ഞതയും രേഖപ്പെടുത്തി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments