ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണല്‍ ആണ് ശിക്ഷ വിധിച്ചത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ബംഗ്ലാദേശ് കലാപത്തില്‍ പ്രതിഷേധ രംഗത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ വെടിവയ്ക്കാന്‍ ഹസീന ഉത്തരവിട്ടതായി കോടതി കണ്ടെത്തി.
ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി എത്തിയ ഹസീനയുടെ കാര്യത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. 5 കുറ്റങ്ങളാണ് ഹസീനയ്‌ക്കെതിരെ തെളിയ്ക്കപ്പെട്ടത്. പ്രകോപനപരമായ പ്രസംഗം ഹസീന നടത്തിയത് അക്രമത്തിന് പ്രേരണയായി. പ്രതിഷേധക്കാരെ മാരകായുധനങ്ങളുപയോഗിച്ച് നിയന്ത്രിക്കാന്‍ ഉത്തരവിട്ടതും കുറ്റമായി തെളിഞ്ഞു. 6 വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ ഹസീനയ്ക്ക് അറിവുണ്ടായിരുന്നു. കൂട്ടക്കൊലയുടെ ബുദ്ധികേന്ദ്രം ഷേഖ് ഹസീനയെന്നാണ് ഉത്തരവിലുള്ളത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments