രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തിന്റെ 2025-26 ജനകീയാസൂത്രണ പദ്ധതിയില്‍ പെടുത്തി 16 ലക്ഷം രൂപ മുടക്കി കര്‍ഷക ഉദ്ധാരണത്തിനായി പോത്തിന്‍ കുട്ടികളെ വിതരണം ചെയ്തു. 50 ശതമാനം സബ്‌സീഡിയോട് കൂടിയാണ് വിതരണം നടത്തിയത്. 9000 രൂപ ഗുണഭോക്ത വിഹിതം പഞ്ചായത്തില്‍ അടച്ച് അപേക്ഷ നല്‍കിയ 80 ആളുകള്‍ക്കാണ് പോത്തിന്‍കുട്ടികളെ വിതരണം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ വിതരണം ഉദ്ഘാടനം ചെയ്തു. കര്‍ഷരുടെ ഉന്നമനത്തിന് വേണ്ടി രാമപുരം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ചിലത് മാത്രമാണിത്. പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ. ശാന്താറാം, മനോജ് ചീങ്കല്ലേല്‍, റോബി ഊടുപുഴ, ജോഷി കുമ്പളത്ത്, വിജയകുമാര്‍ മണ്ഡപത്തില്‍, ജെയ്‌മോന്‍ മുടയാരം, കവിത മനോജ്, ആന്റണി പാലുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. 18 വാര്‍ഡുകളിലായി 5 ലക്ഷം രൂപ മുതല്‍ മുടക്കി വനിതകള്‍ക്ക് മുട്ടക്കോഴി വിതരണവും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments