Latest News
Loading...

ഡയാലിസിസ് മെഷീനുകൾ നൽകും



പാലായിലെ പീറ്റർ ഫൗണ്ടേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് പാവപ്പെട്ട വൃക്കരോഗികൾക്ക് മുടങ്ങാതെ ഡയാലിസിസ് നടത്തുവാൻ മരിയൻ മെഡിക്കൽ സെന്റിന്റെ സഹകരണത്തോടെ പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് ഭാരവാഹികൾ പാലാ മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ട് ഡയാലിസിസ് മെഷീനുകൾ ഫൗണ്ടേഷൻ മരിയൻ ആശുപത്രിക്ക് നൽകും. കഴിഞ്ഞവർഷം നാല് മെഷീനുകൾ നൽകിയിരുന്നു.



.പീറ്റർ ഫൗണ്ടേഷൻ ഭാരവാഹികളായ തോമസ് പീറ്റർ വെട്ടുകല്ലേൽ, കിഡ്‌നി ഫെഡറേഷൻ സംസ്ഥാന കോർഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ, ദീപു പീറ്റർ തോമസ്, ആശുപത്രി അഡ്‌മിനിസ്ട്രേറ്റർ സിസ്റ്റർ ലിൻസി ഇമ്മാനുവേൽ, സിസ്റ്റർ ബെൻസി, മെഡിക്കൽ സൂപ്രണ്ട് ഡോ. മാത്യു തോമസ്, ഡോ. അലക്സ് മാണി, ഡോ.രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡയാലിസിസിന് ആവശ്യമുള്ള കിറ്റും ഇതോടൊപ്പം വിതരണം ചെയ്യുന്നുണ്ട്.



.കൂടാതെ വൃക്കരോഗം, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾ ആരംഭത്തിലേ തന്നെ കണ്ടുപിടിച്ചു തടയുക എന്ന ലക്ഷ്യത്തോടെ മൊബൈൽ റീനൽ കാർഡിയോ മെറ്റാബോളിക്ക് സ്ക്രീനിംഗ്' ടെസ്റ്റുകൾ നടത്തുവാനായി മൊബൈൽ ലാബ് സംവിധനവും പീറ്റർ ഫൗണ്ടേഷൻ വാർഷികം പ്രമാണിച്ച് ഒരുക്കുന്നുണ്ട്. അമേരിക്കയിലുള്ള 'കെയർ & ഷെയർ' ചാരിറ്റബിൾ സംഘടന, ചെംമ്പ്ളാവിൽ ഫൗണ്ടേഷൻ, തൃശ്ശൂർ ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രി എന്നിവയുമായി സഹകരിച്ചാണ് പീറ്റർ ഫൗണ്ടേഷൻ ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

 നവംബർ 25 ആം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മരിയൻ മെഡിക്കൽ സെൻ്റിൽ വച്ച് നടത്തുന്ന ചടങ്ങിൽ പാലാ രൂപത വികാരി ജനറാൾ റവ. ഫാ. ജോസഫ് തടത്തിൽ പദ്ധതികളുടെ ഉദ്ഘാടനവും വെഞ്ചരിപ്പും നിർവ്വഹിക്കും. പരിപാടികൾ വിശദീകരിച്ചു നടന്ന വാർത്താസമ്മേളനത്തിൽ പീറ്റർ ഫൗണ്ടേഷൻ ഭാരവാഹികളായ തോമസ് പീറ്റർ വെട്ടുകല്ലേൽ, കിഡ്നി ഫെഡറേഷൻ സംസ്ഥാന കോഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ, ദീപു പീറ്റർ തോമസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments