ഈരാറ്റുപേട്ട നഗരസഭയില്‍ മത്സരിക്കുന്ന യുഡി.എഫ് സ്ഥാനാത്ഥികള്‍ പത്രികകള്‍ സമര്‍പ്പിച്ചു. നഗരസഭാ സൂപ്രണ്ട് അരുണ്‍ പി.ഡി. , അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷെഫിന്‍ അനസ് എന്നിവര്‍ മുമ്പാകെയാണ് വ്യാഴാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്.ലീഗ് ഹൗസില്‍ നിന്നും സ്ഥാനാര്‍ത്ഥികള്‍ പ്രകടനമായാണ് നഗരസഭയില്‍ എത്തിയത്. മുസ്ലിം ലീഗില്‍ നിന്ന് 16 പേരും കോണ്‍ഗ്രസില്‍ നിന്ന് 10 പേരും വെല്‍ഫയര്‍ പാര്‍ട്ടിയില്‍ നിന്നും 2 പേരും കേരള കോണ്‍ഗ്രസ് സ്വതന്ത്രനായി ഒരാളുമാണ് നോമിനേഷന്‍ നല്‍കിയത്.
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കെ.എ മുഹമ്മദ് അഷറഫ് ,ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പീര്‍ മുഹമ്മദ് ഖാന്‍ , സെക്രട്ടറി വി.പി.മജീദ് , നിയോജക മണ്ഡലം പ്രസിഡന്റ് റാസി ചെറിയവല്ലം, നഗരസഭാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എ.മുഹമ്മദ് ഹാഷിം, ജനറല്‍ സെക്രട്ടറി സിറാജ് കണ്ടത്തില്‍ ,നഗരസഭാ ചെയര്‍പേഴ്സണ്‍ സുഹുറ അബ്ദുല്‍ ഖാദര്‍ ,മുന്‍ നഗരസഭാ ചെയര്‍മാന്‍ വി.എം.സിറാജ്, നാസര്‍ വെള്ളൂപ്പറമ്പില്‍ ,കോണ്‍ഗ്രസ് നേതാക്കളായ അഡ്വ.വി.എം.മുഹമ്മദ് ഇല്ല്യാസ്, പി.എച്ച്.നൗഷാദ് ,അനസ് നാസര്‍, വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കളായ കെ.കെ.സാദിഖ്, യൂസഫ് ഹിബ , ഹസീബ് വെളിയത്ത്, കേരള കോണ്‍ഗ്രസ് നേതാവ് ജോഷി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments