Latest News
Loading...

കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിക്ക് ദേവമാതാ കോളജിന്റെ ആദരം




കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റെന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തനകാലഘട്ടം പൂർത്തിയാക്കിയ മിനി മത്തായിയെ ദേവമാതാ കോളജ് ആദരിച്ചു.

മിനി മത്തായിയുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മുഴുവൻ വീടുകളും ഉൾപ്പെടുത്തി കോളജിലെ എൻ.എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ആരോഗ്യ സർവേ നടത്തിയത്. സീറോ വേസ്‌റ്റ് ക്യാമ്പസ് പദ്ധതി, ഹരിതമിത്രം പദ്ധതി, നിർധനർക്കായി പത്തു വീടുകൾ നിർമ്മിച്ചു നൽകൽ, ആസാദി മഹോത്സവത്തിൻ്റെ ഭാഗമായുള്ള മാലിന്യനിർമാർജന പദ്ധതികൾ എന്നിവയുൾപ്പെടെ സമഗ്രവും വൈവിധ്യപൂർണ്ണവുമായ വികസന ജനക്ഷേമ പദ്ധതികളാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ സഹകരണത്തോടെ, ദേവമാതാ കോളജിൻ്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പാക്കിയതെന്ന് കോളജ് അധികൃതപറഞ്ഞു.




.നാടിന് വേണ്ടിയുള്ള പ്രസിഡൻ്റിൻ്റെ മികച്ച പ്രവർത്തനമാണ് അവരെ ആദരവിന് അർഹയാക്കിയതെന്നും കോളജ് അധികൃതർ.

പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു മിനി മത്തായിയെ പൊന്നാട അണിയിച്ച് ആദരിച്ച് കോളജിന്റെ സ്നേഹോപഹാരം സമർപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വിദ്യാ ജോസ്, ജിതിൻ ജോയ്, പി.ആർ.ഒ. ഡോ. ജോബിൻ ജോസ്, റെനിഷ് തോമസ്, യൂണിയൻ ചെയർപേഴ്‌സൺ ബേസിൽ ബേബി എന്നിവർ പ്രസംഗിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments