Latest News
Loading...

സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പ്രത്യേക യോഗം



ഹരിത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനായി പാലാ നഗരസഭയിൽ പ്രത്യേക യോഗം സംഘടിപ്പിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണങ്ങളും വിശദീകരിച്ചു.പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കണം. തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളിൽ പ്ലാസ്റ്റിക് ബാനറുകൾ, ഫ്ലെക്സുകൾ, പ്ലാസ്റ്റിക് പതാകകൾ എന്നിവയ്ക്കു പൂർണ്ണ വിലക്ക്. പകരം പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. പൂർണ്ണമായും പേപ്പർ പിസിബി സർട്ടിഫൈ ചെയ്ത 100% കോട്ടൺ പോളിൻ തുടങ്ങിയ പുന ചങ്കുളം ചെയ്യാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്നോ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കാവൂ. 


പോളിൻ ഷീറ്റുകൾ പിസിബി അംഗീകൃത ക്യു ആർ കോഡ് പിവിസി സൈക്ലബിൾ ലോഗോ പ്രിന്ററുടെ വിശദാംശങ്ങൾ എന്നിവ നിർബന്ധമായും ഉണ്ടാകണം. പ്രചാരണ പരിപാടികൾ നടത്തുന്ന സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് ഓഫീസുകളിലും മറ്റും അലങ്കാരത്തിന് ഉപയോഗിക്കുന്ന കൊടി തോരണങ്ങൾ സ്ഥാനാർത്ഥികളെ അണിയിക്കുന്നതിനുള്ള ആഹാരങ്ങൾ എന്നിവ പൂർണമായും പ്ലാസ്റ്റിക് പിവിസി വിമുക്തമാക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് റാലികൾ സമ്മേളനങ്ങൾ റോഡ് ഷോകൾ യോഗങ്ങൾ എന്നിവയെല്ലാം എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് ഡിസ്പോസിബിൾ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുകയും പൊതു നിരത്തുകളിൽ മാലിന്യം ഉപേക്ഷിക്കുന്ന രീതി ഒഴിവാക്കുകയും വേണം. ഓരോ രാഷ്ട്രീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ഓഫീസുകളിൽ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകൾ സ്ഥാപിക്കണം. 


വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ അതാത് സ്ഥാനാർത്ഥികളും രാഷ്ട്രീയകക്ഷികളും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാത്തരം സാമഗ്രികളും ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനക്കു യൂസർഫീസ് സഹിതം  കൈമാറേണ്ടതാണ്. ഐഡന്റിറ്റി കാർഡുകൾ കൈപ്പറ്റ സ്ഥാനാർത്ഥികൾ ഉടൻതന്നെ കൈപ്പറ്റണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. യോഗത്തിൽ സ്ഥാനാർത്ഥികൾ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ അടങ്ങിയ ഫോമുകളും വിതരണം ചെയ്തു.



യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും നഗരസഭാ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഹരിത പ്രക്രിയകൾ ശക്തമായി നടപ്പാക്കാൻ എല്ലാവരും സഹകരിക്കുമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു. യോഗത്തിൽ റിട്ടേണിംഗ് ഓഫീസർ സത്യ ബാലൻ സി, ഒബ്സർവർ സമീർ കുമാർ 
ഒ.ജെ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരായ സിയാദ്.എ, രേഖ.എസ്, ഹരിത തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർ ആറ്റിലി. പി ജോൺ, തിരഞ്ഞെടുപ്പ് pro ധനേഷ് എം.എസ് എന്നിവർ പങ്കെടുത്ത സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments