Latest News
Loading...

പാലാ നഗരസഭയില്‍ ബിജു-ബിനു-ദിയ പത്രിക സമര്‍പ്പിച്ചു.


പാലാ നഗരസഭയില്‍ മല്‍സരരംഗത്തുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ബിജു പുളിക്കക്കണ്ടം, സഹോദരന്‍ ബിനു പുളിക്കക്കണ്ടം, ബിനുവിന്റെ മകള്‍ ദിയ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. ഉച്ചയോടെ നഗരസഭാ ഓഫീസിലെത്തിയാണ് മൂവരും പത്രിക നല്കിയത്. നഗരസഭ ഓഫീസ് വളപ്പില്‍ സഹകൗണ്‍സിലര്‍മാരുമായി സൗഹൃദസന്ദര്‍ശനത്തിന് ശേഷമാണ് ബിനു ഓഫീസിലെത്തിയത്. കേരള കോണ്‍ഗ്രസ് ( M) ന്റെ പാലായിലെ പ്രമുഖ നേതാവായിരുന്ന , 40 വര്‍ഷത്തോളം നിയോജക മണ്ഡലം വൈസ് പ്രസിഡന്റും MRM& PCS ഡയറക്ടര്‍ ബോര്‍ഡംഗവും ആയിരുന്ന പി.വി.സുകുമാരന്‍ നായര്‍ പുളിക്കകണ്ടത്തിന്റെ മക്കളാണ് ബിജുവും ബിനുവും. 


13-ാം വാര്‍ഡ് മുരിക്കുംപുഴയിലാണ് ബിജു മല്‍സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ബിജു തന്നെയാണ് പാലാ നഗരസഭയില്‍ ഏറ്റവുമാദ്യം മത്സര രംഗത്തിറങ്ങിയതും.  3 വട്ടം മുരിക്കുംപുഴ വാര്‍ഡില്‍ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞു. ദീര്‍ഘനാള്‍ യൂത്ത് ഫ്രണ്ട് (M ) സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. സിനിമാ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ബിജു  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്തത സഹചാരിയും ഉറ്റ സുഹൃത്തുമാണ്. ഇക്കഴിഞ്ഞ ലോക്സഭാ ഇലക്ഷന്‍ വേളയിലും സുരേഷ് ഗോപിയ്‌ക്കൊപ്പം ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ മാസങ്ങളോളം തൃശ്ശൂരില്‍ ഒപ്പമുണ്ടായിരുന്നു.




പാലാ നഗരസഭ 14-ാം വാര്‍ഡ് പരിപ്പില്‍കുന്നിലാണ് ബിനു മല്‍സരിക്കുന്നത്. 20 വര്‍ഷം മുമ്പ് ഈ വാര്‍ഡില്‍ നിന്നും ബിനു ജയിച്ചിട്ടുണ്ട്. ബിനുവിന്റെ അഞ്ചാമതു മത്സരമാണ് ഇത്തവണത്തേത്. 20 വര്‍ഷമായി തുടര്‍ച്ചയായി കൗണ്‍സിലര്‍ സ്ഥാനത്തുള്ള ബിനു രണ്ടുതവണ സ്വതന്ത്രനായി മല്‍സരിച്ചിട്ടുണ്ട്. സംസ്ഥാന  യൂണിവേഴ്‌സിറ്റി നീന്തല്‍ താരമായിരുന്ന ബിനു വാട്ടര്‍ പോളോയില്‍ ദേശീയ ടീമംഗം ആയിരുന്നു. ഇപ്പോള്‍ സ്വിമ്മിംഗ് അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമാണ് . 15-ാം വാര്‍ഡില്‍ മല്‍സരിക്കുന്ന ബിനുവിന്റെ മകള്‍ ദിയ അച്ഛന്റെ പാതയില്‍ ആദ്യമല്‍സരത്തിനാണ് ഇറങ്ങുന്നത്. ബിഎ ഇക്കണോമിക്‌സില്‍ ബിരുദമുള്ള ദിയ എംബിഎ പരീക്ഷയ്ക്കുള്ള തയാറെടുപ്പിലുമാണ്. 21 കാരിയായ ദിയയുടെ അനുജത്തി ശ്രേയ ചാവറ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments