Latest News
Loading...

കിണറ്റില്‍ വീണ 68കാരനെ രക്ഷിച്ച് 72-കാരന്‍.


പാല അഗ്‌നിരക്ഷാ നിലയത്തിലേക്ക് വൈകിട്ട് 5 മണിക്ക് കൊച്ചിടപ്പാടില്‍ നിന്നും  ലെനിന്‍ എന്നയാള്‍ പരിഭ്രാന്തിയോടുകൂടി കിണറ്റില്‍ ആള്‍ വീണു എന്നും രക്ഷിക്കണമെന്നും വിളിച്ചറിയിച്ചു. പാലായില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കൊച്ചിടപ്പാടിയില്‍ നിമിഷങ്ങള്‍ക്കകം അഗ്‌നിരക്ഷാസേന എത്തുമ്പോള്‍ 50 അടി ആഴവും 7 വ്യാസവും 15 അടി വെള്ളവും ഉള്ള കിണറ്റില്‍ വീണ പ്രകാശന്‍ (68) ചിറയാത്ത് എന്നയാളെ വെള്ളത്തില്‍ മുങ്ങി പോകാതെ ഒരു കൈ കൊണ്ട് പ്രകാശനെയും മറുകൈകൊണ്ട് ഏണിയിലും തൂങ്ങി നില്‍ക്കുന്ന 72 വയസ്സ് പ്രായമുള്ള കൈതോലയില്‍ വീട്ടില്‍  പാപ്പച്ചനെയാണ് കാണാനായത്. 

കിണറ്റില്‍ വീണ പ്രകാശന്റെ വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍പക്കത്തെ താമസക്കാരനായ പാപ്പച്ചന്‍ കുട്ടികളാരോ കിണറ്റില്‍വീണുഎന്ന് കരുതി റോപ്പുമായി വീട്ടില്‍നിന്നും ഓടിയെത്തുമ്പോള്‍ കാണുന്നത് പ്രകാശന്‍ കിണറ്റില്‍ വീണ് വെള്ളത്തില്‍ താഴ്ന്നു പോകുന്നതാണ്. 



രണ്ടാമതൊന്ന് ആലോചിക്കാതെ 15 വര്‍ഷംമുന്‍പ്നീന്തിയ പരിചയം വെച്ച് ശ്വാസംമുട്ടലിന്റെയും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും വകവയ്ക്കാതെ കയ്യില്‍ കരുതിയിരുന്ന റോപ്പ് കിണറിനു സമീപം കെട്ടി റോപ്പിലൂടെ ഊഴ്ന്നിറങ്ങി പ്രകാശിനെ ഏറെനേരം വെള്ളത്തില്‍പിടിച്ചു കിടന്നു. സംഭവസ്ഥലത്ത് ഓടി കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്ന ഏകദേശം 20 അടി നീളമുള്ള ഏണി റോപ്പില്‍ കെട്ടി കിണറ്റില്‍ ഇറക്കി. പാപ്പച്ചന്‍ ഒരു കൈ ഏണിയിലും മറുകൈയ്യില്‍പ്രകാശനെയും സേനയെത്തു ന്നതുവരെപിടിച്ചു കിടന്നു. 

പാലാ സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേന ഉടന്‍തന്നെ റോപ്പ് നെറ്റ് എന്നിവ കിണറ്റില്‍ ഇറക്കി അവശനായ പ്രകാശനെ കിണറില്‍ നിന്നും രക്ഷപ്പെടുത്തിപുറത്ത് എത്തിച്ചു. രണ്ടാമതായി സ്വജീവന്‍ പോലും തൃണ വല്‍ഗണിച്ചുകൊണ്ട് പടവുകള്‍ പോലും ഇല്ലാത്ത കിണറില്‍ റോപ്പിലൂടെ തൂങ്ങിയിറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ കൈതോലയില്‍ പാപ്പച്ചനെ  പുറത്തെത്തിച്ചു. അവശനായ പ്രകാശനെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 



പാലാ സ്റ്റേഷന്‍ ഓഫീസര്‍ ശ്രീ ജോസഫ് ജോസഫ് ,സീനിയര്‍ & ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ P. സജു, കൃഷ്ണകുമാര്‍, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ ഷിന്റോതോമസ്, ബിജു, സുജിത്ത്, ജീവന്‍ മാത്യു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  പാപ്പച്ചന്റെ സമയോചിതമായ പ്രവര്‍ത്തി ആദരവും അഭിനന്ദനവും അര്‍ഹിക്കുന്നതാകയാല്‍  പാല ഫയര്‍ & റെസ്‌ക്യൂ സ്റ്റേഷന്റെ നേതൃത്വത്തില്‍ ഒരാളുടെ ജീവന്‍ രക്ഷപ്പെടുത്തിയ കൈതോലില്‍ പാപ്പച്ചനെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി  സ്റ്റേഷന്‍ ഓഫീസര്‍  ജോസഫ് ജോസഫ് പൊന്നാട അണിയിച്ചും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ െ്രക ജെ സെബാസ്റ്റ്യന്‍ ഉപഹാരം നല്‍കിയും ആദരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments