Latest News
Loading...

മൂന്നിലവില്‍ വിമതശല്യം.



യുഡിഎഫ് ഭരിക്കുന്ന മൂന്നിലവ് പഞ്ചായത്തില്‍ രണ്ട് വാര്‍ഡിലും ഒരു ബ്ലോക്ക് ഡിവിഷനിലും യുഡിഎഫ് സ്ഥാനാഥികള്‍ക്കെതിരെ വിമതര്‍ മത്സര രംഗത്ത്. ഇൗരാറ്റുപേട്ട ബ്ലോക്കിലെ മൂന്നിലവ് ഡിവിഷനിലാണ് കോണ്‍ഗ്രസ് സ്ഥാനര്‍ഥി ഷിബു തോമസിനെതിരേ  യൂത്ത് കോണ്‍ഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്റ് സ്റ്റാന്‍ലി മാണി വിമതനായി  മത്സരിക്കുന്നത്. ഇവിടെ ടോമി ജോണാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.  പാര്‍ട്ടി സീനിയറായ ഷിബുവിന് സീറ്റ് നല്കിയതോടെ സ്റ്റാന്‍ലിയും മല്‍സരരംഗത്ത് എത്തുകയായിരുന്നു. 



വാര്‍ഡ് എട്ട് കുറിഞ്ഞിപ്ലാവ്, 12 തഴക്കവയല്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുകള്‍ പരസ്പരം മത്സരിക്കുന്നത്. കുറിഞ്ഞിപ്ലാവില്‍ ജോസഫ് ഗ്രൂപ്പിലെ കൃഷ്ണന്‍ ഈറ്റയ്ക്കലാണ് ഒൗദ്യോഗിക സ്ഥാനാര്‍ഥി. 2020-ല്‍ കൃഷ്ണന്‍ ഇതെ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. ഇത്തവണ യുഡിഎഫ് ധാരണ പ്രകാരം സീറ്റ് ജോസഫ് ഗ്രൂപ്പിന് നല്‍കി. ഇതോടെ കൃഷ്ണന്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചു.  ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിലെ ടി എന്‍ ബിജു  നാമനിര്‍ദേശ പത്രിക നല്‍കിയത്.   അതേസമയം, തനിയ്ക്ക് നേരത്തെ പാര്‍ട്ടി സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി ബിജു പറയുന്നു. ഇത് പ്രകാരം വാര്‍ഡില്‍ വര്‍ക്കും നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ജോസഫ് ഗ്രൂപ്പിന് വാര്‍ഡ് വിട്ടുകൊടുത്തതോടെയാണ് ബിജു മല്‍സരിക്കാന്‍ തീരുമാനിച്ചത്. കാര്‍ ആണ് ബിജുവിന്റെ ചിഹ്നം.


തഴക്കവയലില്‍ ജോസഫ് ഗ്രൂപ്പിലെ ആന്‍ഡ്രൂസ് അറയ്ക്കലിനെതിരേയാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ പി എം ജോസഫ് മത്സരിക്കുന്നത്. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments