Latest News
Loading...

പൂഞ്ഞാര്‍ ഡിവിഷനില്‍ മിനി സാവിയോ മല്‍സരിക്കും


കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ കേരള കോണ്‍ഗ്രസ്  എം പ്രതിനിധി മിനി സാവിയോ എല്‍ഡിഎഫ് സ്ഥാനാരാര്‍ത്ഥിയായി മല്‍സരിക്കും. തിടനാട് തെങ്ങുമൂട്ടില്‍ മിനി സാവിയോ (59) നിലവില്‍ ഇൗരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയറ്റ്  അംഗവും കേരള വനിത കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. 


2005-2010 കാലയളവില്‍ ജില്ലാ പഞ്ചായത്ത് ഇൗരാറ്റുപേട്ട ഡിവിഷന്‍ അംഗമായിരുന്നു.  2015-2020ല്‍ തിടനാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സംസ്ഥാന ഗാര്‍ഹിക പീഢനകേസ് മോനിട്ടറിങ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഎസ്സി ബോട്ടണി,  ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ എം എയും നേടിയിട്ടുണ്ട്. ഭര്‍ത്താവ്: ടി വി സാവിയോ. മക്കള്‍: ആനന്ദ് സാവിയോ, മാത്യൂസ് സാവിയോ.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments