Latest News
Loading...

കെഎസ്ആർടിസി ബസിന്റെ നട്ടുകൾ ഊരി തെറിച്ചു




 വാഗമണിൽനിന്ന് ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന KSRTC ബസിന്റെ പുറകിലത്തെ രണ്ട് ടയറിന്റെ നട്ടുബോൾട്ട് എല്ലാം ഊരിതെറിച്ചു. വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ഡ്രൈവറുടെ ശ്രദ്ധ മൂലം വലിയ അപകടം ഒഴിവായി. തീക്കോയി പഞ്ചായത്ത്‌ പടിക്കും ആനിയിളപ്പിനും ഇടയിൽ നയര പെട്രോൾ പമ്പിന് സമീപം ആണ് സംഭവം നടന്നത്..



പിൻവശത്തെ ചക്രത്തിന്റെ എല്ലാ നട്ടുകളും ഊരി പോയ നിലയിൽ ആയിരുന്നു. വാഗമണ്ണിൽ നിന്നും കുത്തനെയുള്ള ഇറക്കം ഇറങ്ങി വന്ന വാഹനത്തിലാണ് ഈ സംഭവം. ജീവനക്കാരുടെയും യാത്രക്കാരുടെയും ജീവൻ പണയം വച്ചുള്ള ഈ പരിപാടി ആദ്യമായല്ലെന്ന് നാട്ടുകാർ പറയുന്നു. 



ഈ അടുത്ത കാലത്ത് കാരികാട് ടോപ്പിൽ വച്ച് ഇതേ രീതിയിൽ നട്ടുകൾ ഊരി പോവുകയും ബസിന്റെ ടയർ ഊരി പോവുകയും ചെയ്തിരുന്നു. അന്ന് വൻ ദുരന്തം തലനാരിഴയിലാണ് ഒഴിവായത്. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments