കൊച്ചുകൊട്ടാരം സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് നടത്തിയ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്റ്റേഷൻ സന്ദർശനം കുട്ടികൾക്ക് നവ്യാനുഭവമായി. ഫയർ സ്റ്റേഷനിലെ കാഴ്ചകളും പ്രവർത്തനങ്ങളും കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ നവനീത് കൃഷ്ണൻ കുട്ടികളുമായി സംവദിക്കുകയും സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു.
.തീപിടിത്തമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ, പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
നവനീത് കൃഷ്ണൻ കുട്ടികൾക്കായി ഫയർഫോഴ്സ് ഓഫീസിലെ പ്രധാനപ്പെട്ട ഉപകരണങ്ങളും വാഹനങ്ങളും പരിചയപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്ന നൂതന സംവിധാനങ്ങൾ നേരിൽ കണ്ടത് കുട്ടികളിൽ ഏറെ ആകാംഷയുണർത്തി.
.ക്ലാസ് മുറിക്കുള്ളിലെ പഠനത്തിനപ്പുറംഅറിവും വിനോദവും പകരുന്ന ഇത്തരം യാത്രകൾ വിദ്യാർഥികൾക്ക് ഏറെ പ്രചോദനമാകുമെന്നും സ്കൂളിലെ എല്ലാ കുട്ടികളെയും ഈ പഠന യാത്രയിൽ ഉൾപ്പെടുത്താൻ സാധിച്ചു എന്നും സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments