കൂരിരുട്ട് മൂലം സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായിരുന്ന ഇളപ്പുങ്കല്‍-മുത്തോലി റോഡ് പ്രകാശപൂരിതമായി. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഈ റോഡില്‍ സ്ട്രീറ്റ് ലൈന്‍ വലിക്കുകയും എല്ലാ പോസ്റ്റുകളിലും പൊതുജനസഹകരണത്തോടെ 30 വാട്ടിന്റെ എല്‍.ഇ.ഡി. സ്ട്രീറ്റ് ലൈറ്റ് ഫിറ്റിംഗ്‌സ് സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഈ റോഡ് പ്രകാശപൂരിതമായത്.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, മുന്‍ മുത്തോലി പഞ്ചായത്ത് മെമ്പര്‍ റെജി തലക്കുളം, സിബി തോലാനിക്കല്‍, മാത്തച്ചന്‍ കോയിപ്പുറം, റൂബിച്ചന്‍ വെട്ടുവയലില്‍, ജോസ് നിലപ്പനവയലില്‍, ആന്റണി ചെരിപുറം, മാത്തുകുട്ടി ഇടിയാകുന്നേല്‍, തങ്കച്ചന്‍ തോലാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments