Latest News
Loading...

ആംബുലൻസിന്റെ ചില്ല് തകർത്തു



പൂഞ്ഞാർ ജിവി രാജ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസിന്റെ ചില്ല് തകർത്തതായി മെഡിക്കൽ ഓഫീസർ ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം അധികൃതർ അറിയുന്നത്. തിങ്കളാഴ്ച വൈകിട്ട് ആശുപത്രിക്കു സമീപം നിർത്തിയിട്ട ആംബുലൻസിന്റെ വലതുവശത്തെ പുറകിലെ ഗ്ലാസാണ് സാമൂഹൃവിരുദ്ധർ തകർത്തത്.
 


.കുടുംബാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് സേവനങ്ങൾക്കായി ഉപയോഗിച്ചിരുന്ന ആംബുലൻസ് ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നൽകിയതാണ്. ഗ്ലാസ് പൊട്ടിയ ഭാഗം പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചാണ് ആംബുലൻസ് സേവനം നടത്തിത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments