Latest News
Loading...

ഈരാറ്റുപേട്ട ഉപജില്ല കലോത്സവം - തീക്കോയി* സെൻ്റ്.മേരിസ് ഹയർ സെക്കൻഡറി സ്കൂൾ* വിജയത്തിളക്കത്തിൽ



പൂഞ്ഞാർ സെൻ്റ്.ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഫസ്റ്റ് റണ്ണേഴ്സ് അപ് സ്ഥാനം സെൻ്റ്.മേരിസ് സ്കൂൾ തീക്കോയി നേടിയെടുത്തു. മെഗാ ഓവറോൾ ഫസ്റ്റ് റണ്ണേഴ്സ് അപ്പ് ട്രോഫിയും സ്കൂൾ സ്വന്തമാക്കി. നാല് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 25 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടുവാനും കഴിഞ്ഞു. 50 ഇനങ്ങളിൽ എഗ്രേഡ് കരസ്ഥമാക്കി. ഉന്നത വിജയം നേടിയ കുട്ടികളെയും നേതൃത്വം കൊടുത്ത അധ്യാപകരെയും, മാനേജർ ഫാ. ജോർജ് വെട്ടുകല്ലേൽ, പി.റ്റി.എ പ്രസിഡൻ്റ് ജോമോൻ പോർക്കാട്ടിൽ എന്നിവർ അഭിനന്ദിച്ചു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments