Latest News
Loading...

ഡൈനിങ് ഹാള്‍ ഉദ്ഘാടനം നടത്തി.



മുത്തോലി: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 16 ലക്ഷം രൂപ ഉപയോഗിച്ച് മുത്തോലി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, പുതുതായി നിര്‍മ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. .


.സ്‌കൂള്‍ മാനേജര്‍ റവ. ഡോ. മാത്യു ആനത്താരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി. മീനാഭവന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റൂബി ജോയി, പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ മുണ്ടമറ്റം, ഹരിദാസ് അടമത്തറ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി മാത്യു, ഹെഡ്മിസ്ട്രസ് ട്രീസ എന്നിവര്‍ പ്രസംഗിച്ചു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments