Latest News
Loading...

റോട്ടറി ക്ലബ്ബിൻ്റെ പ്രവർത്തനം മാതൃകാപരം - ഡോ. സിറിയക് തോമസ്.



 ഈരാറ്റുപേട്ട: റോട്ടറി ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ജാതി മത ചിന്തകൾക്കപ്പുറം എല്ലാവർക്കും പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കാൻ സാധിക്കുന്ന ജീവിത ക്രമം ഉണ്ടാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് പറഞ്ഞു.


.ഈരാറ്റുപേട്ട റോട്ടറി ക്ലബ്ബിൽ നടത്തിയ കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.റോട്ടറി ക്ലബ് പ്രസിഡൻ്റ് ബാബു സ്കറിയ അധ്യക്ഷത വഹിച്ചു. മാത്യു ജോസഫ്, സജി മൂലേചാലിൽ, ഡെന്നി ജോസ് എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകൻ ജെയ്സൺ അരീപ്ലാക്കലിനെ ഡോ.സിറിയക് തോമസ് അവാർഡ് നൽകി ആദരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments