Latest News
Loading...

സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ കാർഷികോത്സവം 6,7,8 തീയതികളിൽ



സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ കാർഷികോത്സവം 2025 നവംബർ മാസം 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്നു. 6-ാം തീയതി വ്യാഴം രാവിലെ 9:30 ന് ഉദ്ഘാടന സമ്മേളനത്തോടുകൂടെ കാർഷികോത്സവം ആരംഭിക്കും.  ഉദ്ഘാടന സമ്മേളനത്തിന് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിക്കുന്നതും കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ് റവ. കുര്യൻ പീറ്റർ തിരുമേനി മഹായിടവക കാർഷികോത്സവം 2025 ഉദ്ഘാ ടനം ചെയ്യുന്നതാണ്. റൈറ്റ് റവ.ഡോ. കെ.ജി.ദാനിയേൽ (മുൻ ബിഷപ്പ് സി.എസ്.ഐ.ഈസ്റ്റ് കേരള) അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്. ഈ പ്രോഗ്രാമിന് ആശംസകൾ അർപ്പിച്ചുകൊണ്ട് റവ.പി. സി.മാത്യുകുട്ടി (ട്രഷറാർ സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക) റവ.റ്റി.ജെ. ബിജോയ് (വൈദിക സെക്രട്ടറി, സി.എസ്.ഐ.ഈസ്റ്റ് കേരള മഹായിടവക), റവ.ഡോ. ജോർജ് കാരാംവേലിൽ (സെന്റ് തോ മസ് ചർച്ച് മേലുകാവുമറ്റം), ശ്രീ. വർഗ്ഗീസ് ജോർജ് പി. (ആത്മായ സെക്രട്ടറി സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക), ശ്രീ.റ്റി. ജോയികുമാർ (രജിസ്ട്രാർ, സി.എസ്.ഐ.ഈസ്റ്റ് കേരള മഹായിടവക), എസ്.എ ച്ച്.ഒ. മേലുകാവുമറ്റം പോലീസ് സ്റ്റേഷൻ, ശ്രീ.പി.എസ്. ഷാജി (എസ്.എൻ.ഡി.പി. മേലുകാവുമറ്റം ബ്രാഞ്ച്) തുടങ്ങിയവർ സംസാരിക്കുന്നതാണ്.

8-ാം തീയതി ശനി രാവിലെ 8 മണിക്ക് സ്തോത്രാരാധനയും ആദ്യഫല സമർപ്പണവും ഉണ്ടായിരിക്കും. തുടർന്ന് സമർപ്പിത സാധനങ്ങളുടെ ലേലവും നടത്തപ്പെടുന്നു. . വൈകിട്ട് വൈകിട്ട് 6  മണി മുതൽ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.



.തുടർന്ന് മൂന്ന് ദിവസങ്ങളിലായി പഴവർഗ്ഗ കൃഷിയുടെ സാധ്യതകൾ (ടീം ഹോം ഗ്രോൺ, കാഞ്ഞി രപ്പള്ളി), ഹോം ഗാർഡനിംഗ് നയിക്കുന്നത് ശ്രീമതി അശ്വിനി എസ്, മൃഗപരിപാലനം നയിക്കുന്നത് ഡോ. ജി.എസ് മധു, ക്ഷീരവികസനം സുസ്ഥിര വികസനം നയിക്കുന്നത് ശ്രീമതി ബെറ്റി ജോഷ്വാ കൃഷി വകുപ്പു വഴി നടപ്പിലാക്കുന്ന പദ്ധതികൾ ജനകീയാത്രണ പദ്ധതികൾ, വൃക്ഷ വിളകളുടെ സാധ്യതകൾ നയിക്കുന്നത് ശ്രീ ജിസ് ലൂക്കോസ്, വിഷരഹിത പച്ചക്കറി & കാർഷിക ക്വിസ്സ് മത്സരം, തെങ്ങ്, വാഴ, കവു ങ്ങ്, കുരുമുളക് കൃഷിരീതിയും കീടനിയന്ത്രണവും വള പ്രയോഗവും നയിക്കുന്നത് ശ്രീമതി ധന്യ ജോൺസൺ. സെമിനാറുകൾ കാർഷിക ക്ലാസ്സുകൾ നടത്തപ്പെടുന്നതാണ് വളം, പച്ചക്കറി തൈകൾ മറ്റ് ഫലവൃക്ഷങ്ങൾ മരതെകൾ സെമിനാറിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി നൽകുന്നതാണ്.


സമാപന സമ്മേളനത്തിൽ റൈറ്റ് റവ.വി.എസ്. ഫ്രാൻസിസ് (സി.എസ്.ഐ. ഈസ്റ്റ് കേരള മഹാ യിടവക ബിഷപ്പ്) അധ്യക്ഷത വഹിക്കുന്നതും ശ്രീ. വി. എൻ. വാസവൻ (ബഹു കേരള സംസ്ഥാന സഹ കരണ, ദേവസ്വം വകുപ്പു മന്ത്രി) ഉദ്ഘാടനം ചെയ്യുന്നതും, ശ്രീ ഫ്രാൻസിസ് ജോർജ് (എം.പി.കോട്ടയം), ശ്രീ ഡീൻ കുര്യാക്കോസ് (എം.പി.ഇടുക്കി) ശ്രീ ജോസ് കെ.മാണി (എം.പി.രാജ്യസഭ), ശ്രീ.മാണി സി കാപ്പൻ (എം.എൽ.എ.പാലാ), ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് (ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ശ്രീ ഷോൺ ജോർജ് (മെമ്പർ, കോട്ടയം ജില്ലാ പഞ്ചായത്ത്) കർഷകോത്തമ അവാർഡ്, ഗ്രീൻ പാരീഷ് അവാർഡ്, യുവകർഷക അവാർഡ്, മികച്ച സമർപ്പിത സാധന അവാർഡ് (സഭാജില്ല), മികച്ച സമർപ്പിത സാധന അവാർഡ് (സഭ), ഭവനോദ്യാന അവാർഡ് വിവിധ കാർഷിക അവാർഡുകൾ വിതരണം ചെയ്യുന്നു. സമാപന സമ്മേളനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ടു ശ്രീ.ജോസുകുട്ടി ജോസഫ് (പ്രസിഡന്റ്, മേലുകാവ് ഗ്രാമപഞ്ചായത്ത്), ശ്രീ. ചാർളി ഐസക്ക് (പ്രസിഡൻ്റ്, മൂന്നിലവ് ഗ്രാമ പഞ്ചായത്ത്), ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ (മെമ്പർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്), ശ്രീമതി ഡെൻസി ബിജു (മെമ്പർ, മേലുകാവ് ഗ്രാപഞ്ചായത്ത്) എന്നിവർ സംസാരിക്കുന്നതുമാണ്.

പാചക ക്ലാസ്സ്, പാചക മത്സരം, ഭക്ഷ്യമേള എന്നിവ നടത്തപ്പെടുന്നു. വിവിധ ഇനം തുണിത്തര ങ്ങൾ കരകൗശല വസ്‌തുക്കൾ, കാർഷിക വിളകൾ, വിത്തുകൾ, തൈകൾ, കാർഷിക ഉപകരണങ്ങൾ, വളങ്ങൾ, വിവിധ ഇനം ഭക്ഷ്യ വസ്‌തുക്കൾ, വാഹന പ്രദർശനം തുടങ്ങി 35 ലധികം സ്റ്റാളുകളിലൂടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കും.

ജനറൽ കൺവീനർ റവ. റോയി പി. തോമസ്, പബ്ലിസിറ്റി കൺവീനർ റവ. ഇമ്മാനുവൽ രാജ്, കൺവീനർമാരായ ജോൺ സാം പി, സുരേഷ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments