പാലാ നഗരസഭയിൽ ബിനു പുളിക്കക്കണ്ടം ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥി. സിപിഎം അനുകൂല നിലപാട് എടുക്കാത്തതിനെ തുടർന്നാണ് ബിനു സ്വതന്ത്രനായെത്തിയത്. അതിനിടെ മകൾ ദിയ ബിനുവിനെയും ബിനു കളത്തിലിറക്കി. 15-ാം വാർഡിലാണ് ദിയ മൽസരിക്കുന്നത്. 14-ാം വാർഡിൽ ബിനു പുളിക്കക്കണ്ടവും 13-ാം വാർഡിൽ സഹോദരൻ ബിജു പുളിക്കക്കണ്ടവും മൽസരിക്കും.
.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്‌തതിൻ്റെ 90 ശതമാനം വോട്ടും നേടിയായിരുന്നു ബിനുവിന്റെ വി ജയം സിപിഎം പാർട്ടി ചിഹ്നത്തിൽ മൽസരിച്ച ഏക സ്ഥാനാർത്ഥിയും ബിനുവായിരുന്നു. പിന്നീട് കേരള കോൺഗ്രസ് എമ്മുമായുണ്ടായ പ്രശ്‌നങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കി. ബൈജു കൊല്ലംപറമ്പിലുമായുണ്ടായ സംഘർഷം, ജോസ് കെ മാണിക്കെതിരെ തുടർച്ചായായി നടത്തിയ പ്രസ്‌താവനകൾ, എയർപോഡ് വിഷയം തു ടങ്ങിയവ ബിനുവിനെ പാർട്ടിയ്ക്ക് അനഭിമതനാക്കി. തുടർന്ന് പാർട്ടി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടാ കാതെ വന്നതോടെയാണ് സ്വതന്ത്രനായി മൽസരിക്കുന്നത്.
സഹോദരൻ ബിജു ആദ്യമായാണ് തെരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്. സുരേഷ്ഗോപിയുടെ സന്തത സഹചാ രിയായ ബിജു സുരേഷ്‌ഗോപിയ്കൊപ്പം തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചതിൻ്റെ പരിചയം മുൻനിർത്തിയാ ണ് മൽസരത്തിനിറങ്ങുന്നത്. ബിനുവിൻ്റെ മകൾ 21കാരിയായ ദിയ, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും എ ക്കണോമിക്സ് ഡിഗ്രിയ്ക്ക് ശേഷം എംബിഎ പഠനത്തിനുള്ള തയാറെടുപ്പിലാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments