Latest News
Loading...

നവീകരിച്ച അരുണാപുരം സെന്റ് തോമസ് ദൈവാലയത്തിന്റെ ആശീർവാദ കർമ്മം നവംബർ 30 ഞായറാഴ്ച.


പാല അരുണാപുരം സെൻ്റ് തോമസ് പള്ളി പുതുക്കി പണിതു. നവംബർ 30ന് രാവിലെ 7.30 ന് പാലാ രൂപത മെത്രാ ൻ മാർ. ജോസഫ് കല്ലറങ്ങാട്ട് നവീകരിച്ച ദൈവാലയത്തിന്റെ ആശീർവാദ കർമ്മം നിർവ്വഹിക്കും. വികാരി റവ. ഫാ. അബ്രാ ഹം കുപ്പ പുഴയ്ക്കൽ, അസി. വികാരി റവ. ഫാ. തോമസ് മധുരംപു ഴ, കൈക്കാരൻമാരായ ജേക്കബ് ഇറ്റയ്ക്കുന്നേൽ, ജോയി ഒഴു കയിൽ, ഫ്രാൻസിസ് പാലയ്ക്കാട്ടുക്കുന്നേൽ, പള്ളി കമ്മിറ്റി അം ഗങ്ങൾ,മറ്റ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാംഗങ്ങൾ എ ന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. ദൈവാലയത്തി ന്റെ പുനർനിർമ്മാണത്തിനായുള്ള മുഴുവൻ പണവും ഇടവകസ മൂഹത്തിൽ നിന്നും ലഭിച്ചതാണ് ഏറ്റവും വലിയ ദൈവാനുഗ്രഹ മെന്ന് വികാരി പറഞ്ഞു.


42 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ അരുണാപുരം സെന്ററിന്റെ ഉദ്ഘാടനം 1983 ഒക്ടോബർ 23-ാം തീയതി സെൻറ് തോമസ് കോളേജ് ചാപ്പലിൽ ദിവ്യബലി അർപ്പിച്ച് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവ് നിർവ്വഹിച്ചു. ,സെന്റ് തോമസ് കോളേജ് കോമ്പൗണ്ടിനോട് ചേർന്നുള്ള രൂപതയുടെ സ്ഥലത്തിൽ നിന്ന് 1 ഏക്കർ 49 സെന്റ് സ്ഥലം അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കപറമ്പിൽ പിതാവ് താല്പര്യമെടുത്ത് സെന്ററിനു നൽകി. 42 വർഷങ്ങൾ കൊണ്ട് വളർന്ന്, രൂപതയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഇടവകയായി അരുണാപുരം സെൻ തോമസ് ചർച്ച് ഇന്ന് മുന്നേറുന്നു. 



രൂപതയുമായി അതിർത്തി പങ്കിട്ട് ടൗണിൽ തന്നെ സ്ഥിതിചെയ്യുന്ന ഈ ഇടവകയിൽ ആത്മീയ ചൈതന്യം നിറഞ്ഞുനിൽക്കുന്ന മനോഹരമായ ദൈവാലയവും, മാതാവിന്റെ ഗ്രോട്ടോയും, ഏറെ സൗകര്യങ്ങൾ ഉള്ള വിശാലമായ പാർക്കിംഗ് ഗ്രൗണ്ടും, 1150-ൽ പരം ആളുകൾക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന പാരിഷ്  ഹാളും,  ഇടവകയ്ക്ക് പുറമേയുള്ള ജനങ്ങളെയും ഇവിടേക്ക് ആകർഷിക്കുന്നു. രൂപതയുടെ വിവിധ സ്ഥാപനങ്ങളും, 11 സന്യാസഭവനങ്ങളും, അവരുടെ വ്യത്യസ്തങ്ങളായ ശുശ്രൂഷ സ്ഥാപനങ്ങളും ഈ ഇടവകയിൽ ഉണ്ട് എന്നത് ഇടവകയ്ക്ക് എന്നും വലിയ കരുത്താണ്.

ചുരുങ്ങിയ മാസങ്ങൾ കൊണ്ട് ഇടവക ദേവാലയത്തിൻ്റെ  അൾത്താര പുതുക്കി പണിയുകയും, ഉൾഭിത്തികളും,മോണ്ടളവും കൂടുതൽ മനോഹരമാക്കുയും ചെയ്തു. കൂടുതൽ വിശ്വാസികളെ ഉൾകൊള്ളിക്കുന്നതിനായി, ഇരുവശങ്ങളിലേയ്ക്കും ദൈവാലയത്തിൻ്റെ മനോഹാരിത നഷ്ടപ്പെടുത്താതെ 14 അടി വീതിയിൽ ഈ ദൈവാലായത്തിന്റെ വിസ്തൃതിയും വർദ്ധിപ്പിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments