Latest News
Loading...

LDF സ്ഥാനാർഥി അമ്മിണി തോമസിന്റെ പര്യടനം



 കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ LDF സ്ഥാനാർഥി അമ്മിണി തോമസിന്റെ പര്യടനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ കീഴിൽ വരുന്ന പാതാമ്പുഴ ബ്ലോക്ക് ഡിവിഷനിൽ  പൂർത്തീകരിച്ചു. രാവിലെ ചോലതടത്ത് നിന്ന് ആരംഭിച്ച പര്യടനം പാതാമ്പുഴ, മുരിങ്ങപ്പുറം, കടലാടിമറ്റം, ഇടമല, കൈപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കുന്നോന്നിയിൽ സമാപിച്ചു. 


.പാതാമ്പുഴ ബ്ലോക്ക് ഡിവിഷനിലെ LDF സ്ഥാനാർത്ഥി ബീന മധുമോനും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വിവിധ വാർഡ് സ്ഥാനാർത്ഥികളായ റെജി ഷാജി, മിനിമോൾ ബിജു, പ്രമോദ് എം.പി, നിഷാ സാനു, സെബിൻ ജോസഫ്, മനോജ് പി. വി, സുജിത്ത് പി സി യും LDF നേതാക്കളായ കെ റെജി, കെ രാജു, സാബു പുണ്ടികുളം റോയ് വിളക്കുന്നേൽ,അലൻ വാണിയപുരയിൽ, വിൻസെന്റ് കളപ്പുരക്കൽ, ജോസ് വടകര, ജോണി മുണ്ടാട്ട്, സാനു പുളിക്കൽ, വിജേഷ് , ജിബിൻ കല്ലാച്ചേരിയിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments