Latest News
Loading...

അടിവാരം പള്ളിയിൽ തിരുനാളിന് 27ന് കൊടിയേറും



അടിവാരം: അടിവാരം സെൻ്റ് മേരീസ് ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിൻ്റെ അമലോത്ഭവ തിരുന്നാൾ 27 തിയതി വ്യാഴാഴ്ച കൊടിയേറും. 27 മുതൽ 30 വരെ തിയതികളിലായാണ് തിരുനാൾ.വ്യാഴം വൈകിട്ട് 5 ന് തിരുനാൾ കൊടിയേറ്റ്. തുടർന്ന് വി. കുർബാന, നൊവേന, സെമിത്തേരി സന്ദർശനം. അന്ത്യാളം സെൻ്റ് മാത്യൂസ് പള്ളി വികാരി റവ. ഫാദർ ജോസഫ് ചെറുകരക്കുന്നേൽ,മണ്ണയ്ക്കനാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി റവ. ഫാ. സ്കറിയ മലമാക്കൽ,ചൂണ്ടച്ചേരി SJCET വൈസ് പ്രിൻസിപ്പാൾ റവ ഡോ. ജോസഫ് പുരയിടത്തിൽ, കൊല്ലം ഡോൺ ഒറിയോൺ സെമിനാരി സുപ്പീരിയർ റവ ഫാ. ഷിബു പാക്കരമ്പേൽ, അടിവാരം സെൻ്റ് മേരിസ് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ തുടങിയവർ കാർമ്മികത്വം വഹിക്കും.



.28വെള്ളി വൈകിട്ട് 5 ന് ഇടവകക്കാരായ വൈദികരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നൊവേന.6.30 ന് ടൗൺ ഗ്രാട്ടോയിലേക്ക് ജപമാല പ്രദക്ഷിണം. സന്ദേശം റവ. ഫാ. ജോർജ് മടുക്കാവിൽ [വികാരി തിരുഹൃദയ ദൈവാലയം, പെരിങ്ങുളം ]. സ്നേഹ വിരുന്ന്, ആകാശ വിസ്മയം. 29 ശനി ഉച്ചകഴിഞ്ഞ് 3 ന് തിരുസ്വരൂപ പ്രതിഷ്ഠ 4 ന് വി. കുർബാന സന്ദേശം, നൊവേന റവ.ഫാ. ജോസ് കുഴിഞ്ഞാലിൽ [വികാരി, സെൻ്റ് മേരിസ് ചർച്ച്, എടാട്], 6 ന് ടൗൺ ഗ്രോട്ടോയിലേക്ക് തിരുനാൾ പ്രദക്ഷിണം. സന്ദേശം റവ.ഫാ. ജോസഫ് പുത്തൻ പുരയയ്ക്കൽ OFM Cap [ കപ്പൂച്ചിൻ മിഷൻ ധ്യാന ഡയറക്ടർ, കോട്ടയം പ്രോവിൻസ് ] , 7.30 ന് പ്രദക്ഷിണം തിരികെ ദേവാലയത്തിലേക്ക്. തുടർന്ന് സ്നേഹ വിരുന്ന് ,ചെണ്ട മേളം, ബാൻഡ് ഡിസ്പ്ലേകൾ, ലൈറ്റ് ഷോ, ആകാശ വിസ്മയം.


.പ്രധാന തിരുനാൾ ദിനമായ 30 ഞായർ രാവിലെ 9.30 ന് മാർ ജേക്കബ് മുരിക്കൻ പിതാവിന് സ്വീകരണവും സോളാർ വൈദ്യുതി പ്രോജക്ട് ആശീർവാദവും.10 ന് തിരുനാൾ റാസ, സന്ദേശം,മാർ ജേക്കബ് മുരിക്കൻ [ഓക്സിലറി ബിഷപ്പ് എമിരിറ്റസ്, പാലാ രൂപത ] റവ.ഫാ. മാർട്ടിൻ കണ്ടം പറമ്പിൽ [ ജർമ്മൻ സ്റ്റഡി , പൂനൈ ] , റവ ഡോ.മാത്യു അമ്പഴത്തുങ്കൽ [ പ്രൊഫ.മംഗലപ്പുഴ സെമിനാരി, ആലുവ ] റവ. ഡോ. സെബിൻ പേഴത്തുങ്കൽ [ബെംഗളൂരു ] റവ. ഫാ. റിനോ പുത്തൻപുരയ്ക്കൽ [ഉജ്ജയിൻ ] എന്നിവർ സഹകാർമ്മികരായിക്കും. 

തുടർന്ന് തിരുനാൾ പ്രദക്ഷിണം, സ്നേഹ വിരുന്ന്, ചെണ്ടമേളം, ബാൻഡ് ഡിസ്പ്ലേ. വൈകിട്ട് 6.30 ഗാനമേള [ പത്തനംതിട്ട സാരംഗ് ഒറിജിനൽസ് ] 29 ശനി ഉച്ചകഴിഞ്ഞ് 3 മുതൽ 30 ഞായർ വൈകിട്ട് 6 വരെ വ്യാകുലവാൾ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments