Latest News
Loading...

ലഹരി വിരുദ്ധ മഹായജ്ഞത്തിന് തുടക്കം കുറിച്ചു.



പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂൾ സാമൂഹിക പ്രതിബദ്ധത ഉയർത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട്. സമൂഹത്തിൽ ഉയർന്നുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ഒത്തുചേർന്ന് നടപ്പാക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ മഹാ യജ്ഞം എന്ന മെഗാ ക്യാമ്പയിന് തുടക്കം കുറിച്ചു. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ സന്ദേശം നൽകിയ പ്രോഗ്രാമിന്റെ ഉദ്ഘാടനം രാമപുരം ലയൺസ് ക്ലബ്ബിൻറെ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. 


.അസിസ്റ്റൻറ് സ്കൂൾ മാനേജർ റവ :ഫാ:അഖിൽ കുഴിമുള്ളിൽ ഉദ്ഘാടന കർമ്മം നിർവഹിച്ച ചടങ്ങിൽ രാമപുരം ലയൺസ് ക്ലബ് പ്രസിഡൻറ് ദീപു സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചീഫ് പ്രോഗ്രാം കോഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നിർവഹിക്കുകയും , രാമപുരം സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ദീപക് കെ കുട്ടികൾക്ക് ക്ലാസ് നയിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ എസ് എച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.



.രാമപുരം സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ശ്യാം മോഹൻ,രാമപുരം ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ടി കെ ബൽറാം, സിജോ ജോസഫ്, നോബിൾ ഡൊമിനിക്, പി ടി എ പ്രസിഡൻ്റ് ജോസ് പുറവക്കാട്ട്, എം പി ടി എ പ്രസിഡൻറ് ടെൽജി ജോമോൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments