Latest News
Loading...

രാമപുരം ഉപജില്ല ശാസ്ത്രോത്സവം: ഹൈസ്കൂൾ വിഭാഗത്തിൽ വകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്



 രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിലെ ആകെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഹൈസ്കൂൾ  വിഭാഗത്തിലേ ഓവറോൾ ചാമ്പ്യൻഷിപ്പും വിശുദ്ധ അൽഫോൻസാമ്മയുടെ വകക്കാട് സ്കൂളിലെ അധ്യാപനത്തിന്റെ ഓർമ്മയ്ക്കായി അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന  സെൻ്റ്  അൽഫോൻസ എവറോളിംഗ് ട്രോഫിയും വകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കരസ്ഥമാക്കി. അധ്യാപക വിഭാഗത്തിൽ ആകെയുള്ള പത്തിനങ്ങളിൽ ഒൻപതിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് വകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ സെൻ്റ്  അൽഫോൻസ എവറോളിംഗ് ട്രോഫിക്ക് അർഹത നേടിയത്.  ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രമേളയിൽ ഏഴ് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും രണ്ട് മൂന്നാം സ്ഥാനവും ഉൾപ്പെടെ 13 എ ഗ്രേഡുകൾ കരസ്ഥമാക്കി വാകക്കാട് ഒന്നാമതെത്തി.

യു പി വിഭാഗം ഗണിതശാസ്ത്രമേളയിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഉൾപ്പെടെ 6 എ ഗ്രേഡുകൾ കരസ്ഥമാക്കി. ശാസ്ത്രമേളയിൽ നാല് ഒന്നാം സ്ഥാനവും മൂന്ന് രണ്ടാം സ്ഥാനവും രണ്ട് മൂന്നാം സ്ഥാനവും ഉൾപ്പെടെ 10 എ ഗ്രേഡുകളോടെ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ മൂന്ന് ഒന്നാം സ്ഥാനവും ആറ് എ ഗ്രേഡുകളും ലഭിച്ചു. പ്രവർത്തി പരിചയമേള യു പി വിഭാഗത്തിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ഉൾപ്പെടെ എട്ട് എ ഗ്രേഡുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 


ഹൈസ്കൂൾ വിഭാഗത്തിൽ നാല് ഒന്നാം സ്ഥാനവും നാല് രണ്ടാം സ്ഥാനവും മൂന്ന് മൂന്നാം സ്ഥാനവും ഉൾപ്പെടെ 17 എ ഗ്രേഡുകൾ കരസ്ഥമാക്കി. സാമൂഹ്യശാസ്ത്രമേളയിൽ രണ്ട് ഒന്നാം സ്ഥാനവും രണ്ട് മൂന്നാം സ്ഥാനവും ഉൾപ്പെടെ അഞ്ച് എ ഗ്രേഡുകളോടെ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ഒരു ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ മൂന്ന് എ ഗ്രേഡുകളോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ഒന്നാം സ്ഥാനങ്ങളും ഒരു രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനം ഉൾപ്പെടെ 4 ഗ്രേഡുകളോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ ഒരു ഒന്നാം സ്ഥാനവും രണ്ട് എ ഗ്രേഡുകളും കരസ്ഥമാക്കി. മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ ചീങ്കല്ലേൽ സെൻറ് തോമസ് സ്കൂൾ മാനേജർ ഫാ. ആഗസ്റ്റിൻ  അരഞ്ഞാണിപുത്തൻപുരയിൽ, പാലാ വിദ്യാഭ്യാസ ഓഫീസർ സത്യപാലൻ സി, രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസക് എന്നിവർ ചേർന്ന് ഹൈസ്കൂൾ  വിഭാഗത്തിലേ ഓവറോൾ ചാമ്പ്യൻഷിപ്പും അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിനുള്ള സെൻ്റ്  അൽഫോൻസ എവറോളിംഗ് ട്രോഫിയും വകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് സമ്മാനിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments