ളാലം പഴയ പള്ളിയിൽ വിശുദ്ധ വിൻസെൻ്റ് ഡി പോളിന്റെ തിരുനാളിനോടനുബന്ധിച്ച് പാലാ ഏരിയാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുക്കുടുംബ സംഗമം നടത്തി. പാലായിലും പരിസരപ്രദേശങ്ങളിലുമായി വിവിധ സഭകളിലെ സിസ്റ്റേഴ്‌സ് നടത്തുന്ന സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന 550ൽപരം വയോജനങ്ങളുടെയും 600ൽ പരം കുട്ടികളുടെയും ഒത്തുചേരലാണ് തിരു കുടുംബം എന്ന പേരിൽ നടന്നത്.
.ളാലം പഴയ പള്ളിയിൽ രാവിലെ ഒമ്പതിന് ജപമാല, പത്തിന് വിശുദ്ധ കുർബാനയും നടന്നു.പാരിഷ് ഹാളിൽ സമ്മേളനം.മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.
.കത്തീഡ്രൽ വികാരി ഫാ. ജോസ് കാക്കല്ലിൽ, സിസ്റ്റർ അനീസ് വാഴയിൽ,ഫാ തോമസ് മണ്ണൂർ, കൗൺസിലർ ബൈജു കൊല്ലമ്പറമ്പിൽ
, രാജീവ് കൊച്ചുപറമ്പിൽ, ബെന്നി ജോൺ കന്യാട്ടുകുന്നേൽ, വിനോദ് കാടൻകാവിൽ, ജോഷി വട്ടക്കുന്നേൽ, തങ്കച്ചച്ചൻ കാപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.. കുട്ടികളുടെ കലാപരിപാടികളും നടന്നു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments