പ്ളാശനാൽ വച്ച് 7, 8 തീയതികളിൽ നടന്ന പാലാ ഉപജില്ല ശാസ്ത്രോൽസവത്തിൽ എൽ.പി വിഭാഗത്തിൽ ഈ വർഷവും പാലാ സെൻ്റ് മേരീസ് എൽ പി.സ്കൂൾ ഗ്രാൻറ് ഓവറോൾ നേടി. 190 പോയിൻ്റ് നേടിയാണ് സ്കൂൾ ഓവറോൾ നേടിയത്. ഗണിത മേളയിൽ ഒന്നാം സ്ഥാനം, സാമൂഹ്യ
ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം, പ്രവൃത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം, ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം എന്നിങ്ങനെ നടന്ന മേളകളിലെല്ലാം മേൽക്കൈ നേടിയാണ് സെൻ്റ് മേരീസിലെ കൊച്ചു കുട്ടികളiൾ ഈ നേട്ടം കൈവരിച്ചത്.
ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം, പ്രവൃത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം, ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം എന്നിങ്ങനെ നടന്ന മേളകളിലെല്ലാം മേൽക്കൈ നേടിയാണ് സെൻ്റ് മേരീസിലെ കൊച്ചു കുട്ടികളiൾ ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ കുറേ വർഷങ്ങളായി സെൻ്റ് മേരീസിന് തന്നെയായിരുന്നു ഗ്രാൻ്റ് ഓവറോൾ. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ അക്ഷീണ പരിശ്രമം ഈ വിജയത്തിന് പിന്നിലുണ്ട്. വിജയികളെ സ്കൂർ പി.റ്റി.എ അഭിനന്ദിച്ചു. പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.ജോഷിബ ജയിംസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി ഉദ്ഘാടനം ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

0 Comments