ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ജൈവ കാർഷിക മേളയും പ്രദർശനവും സെമിനാറും പാലാ സെൻ്റ് തോമസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. കേന്ദ്ര സംസ്ഥാന സർക്കാരു കളുടെ സഹായത്തോടെ കൃഷിവകു പ്പ് നടപ്പാക്കുന്ന സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായാണ് പ്രദർശന വിപണന മേളയും സെമിനാറും സംഘടിപ്പിച്ചത് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
.ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്സി ജോർജ് അധ്യക്ഷയായിരുന്നു കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബിനി ഫിലിപ്പ് സ്വാഗതമാശംസിച്ചു പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ജൈവകൃഷി സന്ദേശം നൽകി. പ്രൊജക്ട് ഡയറക്ടർ മിനി ജോർജ് ആത്മപദ്ധതികൾ വിശദീകരിച്ചു ജില്ലാ പഞ്ചായത്തംഗം രാജേഷ് വിളിപ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി.
.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ ലിസമ്മ ബോസ് , ജോസ് തോമസ് അനില മാത്തുക്കുട്ടി' വൈസ് പ്രിൻസിപ്പൽ റവ. ഡോക്ടർ സാൽവിൻ കാപ്പിലിപ്പറമ്പിൽ കൃഷി ഡപ്യൂട്ടി ഡയറക്ടർ റെജിമോൾ തോമസ്, സലിൻ പി ആർ തുടങ്ങിയവർ പ്രസംഗിച്ചു. ബിജുമോൻ സക്കറിയ ,എം കുര്യൻ എന്നിവർ ക്ലാസ് നയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments