Latest News
Loading...

അമ്മക്ക് പിന്നാലെ മകനും യാത്രയായി



അമ്മയുടെ മരണത്തിന് പിന്നാലെ മകനും മരിച്ചു. ഇടപ്പാടി വാളിപ്ളാക്കൽ ബേബിച്ചൻ ആണ് അമ്മ മരിച്ചതിനു പിന്നാലെ മരണമടഞ്ഞത്. 67 വയസായിരുന്നു. കഴിഞ്ഞ ദിവസം നിര്യാതയായ അമ്മ മേരിക്കുട്ടിയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് മകൻ ബേബിച്ചനെ മരണം തേടിയെത്തിയത്. ബേബിച്ചൻ ഭരണങ്ങാനം ഫൊറോന പള്ളി കൈക്കാരനായി സേവനം ചെയ്തു വരികയായിരുന്നു. ഇരുവരുടെയും സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ നടക്കും.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments