Latest News
Loading...

കടനാട് കാവുംകണ്ടത്ത് ഒരാളെ തോട്ടിൽ കാണാതായതായി സംശയം



കടനാട് പഞ്ചായത്തിലെ കാവുംകണ്ടത്ത് മധ്യവയസ്‌കനെ കാണാതായി. കണ്ടത്തിൻതറയിൽ ശ്രീനിവാസനെയാണ് ഇന്നലെ വൈകുന്നേരം 7 മണിയ്ക്ക് ശേഷം കാണാതായത്. സമീപത്തെ കടയിലെത്തി ചെക്ക്ഡാമിന് സമീപത്തെ വഴിയിൽകൂടി വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും ഇദ്ദേ ഹം വീട്ടിലെത്തിയില്ല. ഇതേ തുടർന്നാണ് തോട്ടിൽ പരിശോധന നടക്കുന്നത്.



ഈ വഴിയിൽ നിന്നും മറ്റ് ഉപവഴികളില്ലാത്തതിനാലാണ് തോട്ടിൽ വീണതാണെന്ന സംശയം ഉയരുന്നത്. മഴയെ തുടർന്ന് തോട്ടിൽ ജലനിരപ്പും ഉയർന്നിരുന്നു. സമീപത്ത് ചെക്ക്ഡാമും ഉ ണ്ട്. രാവിലെ പ്രദേശവാസികളും ഫയർഫോഴ്‌സും സ്ഥലത്തെത്തി തോട്ടിൽ പരിശോകൾ ആ രംഭിച്ചു. ഇതിനിടെ തോട്ടിൽ നിന്നും ഒരു മുണ്ട് കണ്ടുകിട്ടുകയും ചെയ്‌തിട്ടുണ്ട്. മേലുകാവ് പോലീസും സ്ഥലത്തുണ്ട്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments