Latest News
Loading...

വാഹനാപകടത്തിൽ യുവാവ് മരിച്ചു



പൊൻകുന്നം ഇളങ്ങുളം എസ് എൻ ഡി പി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെന്നറമ്പിൽ അനൂപ് രവി (27) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. 


.അനൂപ് സഞ്ചരിച്ച സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തെ തുടർന്ന് അനൂപിനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments