നരിയങ്ങാനം എസ്. എം. എം യു. പി സ്കൂളിന് തലപ്പലം ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ സാനിറ്റേഷൻ ബ്ലോക്കിന്റെ ഉദ്ഘാടനം തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി അധ്യക്ഷപദം വഹിച്ചു. ഹെഡ്മിസ്ട്രസ് ലിൻസി തോമസ് സ്വാഗതം അർപ്പിച്ചു.
തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റെല്ലാ ജോയി, പി.ടി.എ പ്രസിഡന്റ് ജോബിൻ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണവും സ്കൂളിന്റെ ശുചിത്വ പരിപാലനവും ലക്ഷ്യമാക്കി നടപ്പാക്കിയ ഈ പദ്ധതി സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളതായി സ്കൂൾ അധികൃതർ പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments