Latest News
Loading...

സ്വകാര്യ ബസ് സമരം പൂർണം



തൊഴിലാളികൾക്ക് നേരെയുണ്ടായ എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച് മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസ് സമരം രണ്ടാം ദിവസവും തുടരുന്നു. ട്രേഡ് യൂണിയൻ വ്യത്യാസമില്ലാതെ തൊഴിലാളികൾ സമരത്തിൽ അണിചേർന്നതോടെ നഗരം നിശ്ചലമായി. സ്റ്റാൻഡുകളിൽ ഒരു ബസ് പോലും ഇല്ലാത്ത നിലയാണുള്ളത്. ഇതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി.



.ഈരാറ്റുപേട്ടയിൽ ഏതാനും ചില സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. കാഞ്ഞിരപ്പള്ളി തൊടുപുഴ റൂട്ടുകളിലാണ് ഈ സർവീസുകൾ ഉള്ളത്. അതേസമയം പാലായിലേക്ക് ബസ് സർവീസുകൾ ഇല്ല. സ്വകാര്യവാഹനങ്ങളിലും കെഎസ്ആർടിസിയിലും നഗരത്തിലെത്തുന്ന യാത്രക്കാർ മറ്റ് സ്ഥലങ്ങളിലേക്ക് പോകാനും കെഎസ്ആർടിസി ബസുകളെയാണ് ആശ്രയിച്ചത്. തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. തൊടുപുഴ, പൊൻകുന്നം കോട്ടയം റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഉണ്ട്. 


.
അതേസമയം തൊഴിലാളികൾ സമരം കടുപ്പിക്കുകയാണ്. ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. 

 
രണ്ടാം ദിവസമായ ഇന്നും നടപടി ഉണ്ടായില്ലെങ്കിൽ സമരം ജില്ലാതലത്തിലേക്ക് വ്യാപിക്കും എന്ന് നേതാക്കൾ പറഞ്ഞു. അതിനിടെ ഇന്നലെ നൂറിൽ അധികം തൊഴിലാളികൾ മറ്റ് യൂണിയനുകളിൽ നിന്നും രാജിവച്ച് ബിഎംഎസിൽ ചേർന്നു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments