Latest News
Loading...

പൂവരണി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു



കേരള സർക്കാർ 1.58 കോടി മുതൽ മുടക്കി പൂവരണി ഗവ. യു. പി. സ്കൂളിന്  നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം  മാണി സി.കാപ്പൻ എം. എൽ. എ. നിർവഹിച്ചു. മീനച്ചിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌  സോജൻ തൊടുകയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ  രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി. ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 6 മത്സരാർത്ഥി അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി കുമാരി മൈഥിലി ശ്യാമിനെ യോഗത്തിൽ അനുമോദിച്ചു. 


ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഷിബു പൂവേലിൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലിൻസി മാർട്ടിൻ,  പഞ്ചായത്ത്‌ മെമ്പർമാരായ ബിജു റ്റി. ബി, ബിജു ജേക്കബ്, ബിന്ദു ശശികുമാർ, എ. ഇ. ഒ. സജി കെ. ബി., ബി. പി. സി. രാജ്‌കുമാർ കെ, പാലാ സൗത്ത് എൽ പി സ്കൂൾ ഹെഡ്മിസ്ട്രെസ് ജി. ബിന്ദു,ജോർജ് തോമസ്, ശ്രീകല കെ.ബി,ഷാജിമോൻ പി. വി., സിബി ജോസഫ്, നീതു ആന്റണി, ബെനീറ്റ ജിൻസ് എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ഷിബുമോൻ ജോർജ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാനും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സാജോ പൂവത്താനി സ്വാഗതവും സീനിയർ ടീച്ചർ സനുജ എസ്. നന്ദിയും പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments