Latest News
Loading...

ക്ഷേമപെൻഷൻ 2000 രൂപയാക്കി




സംസ്ഥാന സർക്കാർ നൽകിവരുന്ന ക്ഷേമ പെൻഷൻ 2000 രൂപയായി പ്രഖ്യാപിച്ചു . നിലവിൽ 1600 രൂപയാണ് ക്ഷേമപെൻഷൻ . മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. 400 രൂപയാണ് വർധിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സർക്കാരിൻറെ പ്രഖ്യാപനം. 13000 കോടിയോളം രൂപ ഇതിനായി അധികമായി കണ്ടെത്തേണ്ടി വരും . ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും . ഒരു വർഷം 250 കോടി രൂപയുടെ അധിക ചെലവ് ഉണ്ടാകും. 

 സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി നടപ്പാക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ഒരുലക്ഷത്തില്‍ താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാക്കള്‍ക്ക് പ്രതിമാസം ആയിരം രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീസുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കും. ട്രാൻസ് സ്ത്രീകൾ അടക്കം പാവപ്പെട്ട സ്ത്രീകൾക്ക് പുതിയ പദ്ധതി വഴി പ്രതിമാസം സഹായം ലഭിക്കും. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നല്‍കാനാണ് ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.


.ഡി.എ, ഡി.ആർ കുടിശിഖ ഒരു ഗഡു കൂടി വിതരണം ചെയ്യും. നെല്ലിൻ്റെ സംഭരണ വില ഉയർത്തി . റബറിൻ്റെ താങ്ങുവില 200 രൂപയാക്കി. പാവപ്പെട്ട സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ ഇല്ലാത്തവർക്ക് നൽകും. നവംബർ ഒന്ന് മുതൽ ഇവയെല്ലാം നടപ്പാക്കും. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments