Latest News
Loading...

ബസ് ജീവനക്കാരുമായി SFI സംഘർഷം



പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം. ബസ് ജീവനക്കാരുടെ ഗുണ്ടായിസത്തിനെതിരെ മാർച്ച് എന്ന ഫ്ളക്സ് ബോർഡുമായി നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. ഒരു ജീവനക്കാരനെ വളഞ്ഞിട്ട് മർദിച്ചു.



പോലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് സംഭവം. വിദ്യാർഥിക്ക് കൺസഷൻ നൽകാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുമായി ജീവനക്കാർ കലഹിച്ചിരുന്നു. ബസ് തടയുന്ന സാഹചര്യവുമുണ്ടായിരുന്നു. ബസ് ജീവനക്കാർ മർദ്ദിചെന്ന് ആരോപിച്ചാണ് ഇന്ന് എസ് എഫ് ഐ പാലാ കൊട്ടാരമറ്റം സ്റ്റാൻഡിൽ പ്രതിഷേധ മാർച്ച് നടത്തിയത്. 


.സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ലാലിച്ചൻ ജോർജ് , പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി, എസ്എഫ്ഐ നേതാക്കളായ വിഷ്ണു, റ്റുബി, എഡ്വിൻ, വൈഷ്ണവി എന്നിവർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments