ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച നീലൂരിലെ ബസ് വെയിറ്റിംഗ് ഷെഡ് യാത്രക്കാര്‍ക്ക് പ്രയോജനപ്പെടാതെ പാഴായി കിടക്കുന്നു. ബസ് നിര്‍ത്തുന്ന സ്ഥലം ടൗണിന്റെ മറ്റൊരു ഭാഗത്തായതിനാല്‍ യാത്രക്കാര്‍ക്ക് ഷെഡ് ഉപയോഗിക്കാനാകുന്നില്ല. സ്ത്രീകളും കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാരും വെയിലിലും മഴയിലും ടൗണിന്റെ മറ്റൊരു ഭാഗത്ത് ബസ് കാത്തുനില്‍ക്കേണ്ട ദുരവസ്ഥയിലാണ്.
ജനങ്ങളുടെ പണത്തില്‍ നിര്‍മ്മിച്ച വെയിറ്റിംഗ് ഷെഡിന് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു. സാമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ വിഷയത്തില്‍ ശബ്ദമുയര്‍ത്തിയിട്ടും അധികൃതര്‍ ഇടപെടാതെ നില്‍ക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. ആര്‍.ടി.എ. അടക്കമുള്ള വകുപ്പുകളെ സമീപിച്ചിട്ടും പ്രതികരണമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
യാത്രക്കാരുടെ ദുരിതം പരിഹരിക്കുന്നതിന് വേണ്ടി പൊതുപ്രവര്‍ത്തകനായ സിജു മൈക്കിള്‍ കല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, വെയിറ്റിംഗ് ഷെഡ് യാത്രക്കാര്‍ക്ക് ഉപയോഗപ്രദമാവുന്നതിനു വേണ്ടി ബസുകള്‍ വെയ്റ്റിംഗ് ഷെഡ്ഡിന് മുമ്പിലായി നിര്‍ത്തി യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രൊഫസര്‍ Dr. ഡേവിസ് ചന്ദ്രന്‍ കുന്നേല്‍, സിബി സെബാസ്റ്റ്യന്‍ നെല്ലന്‍കുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments