Latest News
Loading...

KSEB ജീവനക്കാരനെ മർദ്ദിച്ചതായി പരാതി


 കെഎസ്ഇബി ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരനെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതിനിടെ മർദ്ദിച്ചതായി പരാതി. ബിൽ കുടിശ്ശിക വരുത്തിയ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതിനിടെ കെ ഐ ഹബീബ് എന്നയാൾക്കാണ് മർദ്ദനമേറ്റത്.



.ഈരാറ്റുപേട്ട കോസ്‌വേ പാലത്തിനടുത്തുള്ള അബ്ദുൽ റഹീം തടിക്ക പറമ്പിൽ എന്ന വ്യക്തി വാടകയ്ക്ക് നൽകിയ വീട്ടിൽ വൈദ്യുതി കുടിശിക വരുത്തിയ ഉപഭോക്താവിനോട് കുടിശ്ശിക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ അസഭ്യ വാക്കുകൾ പറയുകയും വയറ്റിൽ ചവിട്ടുകയും തലയിലും മൂക്കിലും ശക്തമായി ഇടിക്കുകയും താഴെ വീഴ്ത്തുകയും ചെയ്ത തായി ഹബീബ് പറയുന്നു. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ സഹപ്രവർത്തകർ ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയും തുടർ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്യുകയും ചെയ്തു.


കെഎസ്ഇബി ജീവനക്കാരന്റെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനും ശാരീരികമായി മർദ്ദിച്ച് അവശനാക്കുകയും ചെയ്തതിന് കണ്ടാൽ അറിയാവുന്ന വ്യക്തിയുടെ പേരിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത യൂണിയൻ പ്രതിഷേധം നാളെ രാവിലെ ഈരാറ്റുപേട്ട സെക്ഷൻ പരിസരത്ത് നടക്കും. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments